കോട്ടയം: അമിതവിലയും പൂഴ്ത്തിവെപ്പും തടയുന്നതിനായി സംയുക്ത സ്ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധന വെള്ളിയാഴ്ചയും തുടർന്നു. ജില്ലയിൽ വെള്ളിയാഴ്ച 142 കടകളിൽ പരിശോധന നടന്നതായും 64 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഇതുവരെ 61,000 രൂപ പിഴയീടാക്കി. ലീഗൽ മെട്രോളജി വകുപ്പ് പിഴയീടാക്കാനുള്ള നടപടികൾ ആരംഭിച്ചു.
രണ്ട് ദിവസമായി 250 കടകളിലാണ് സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തിയത്. 114 ഇടത്ത് ക്രമക്കേട് കണ്ടെത്തി. കോട്ടയം താലൂക്കിൽ 30 കടകളിൽ നടന്ന പരിശോധനയിൽ 16 ഇടത്തും ചങ്ങനാശ്ശേരിയിൽ 21 കടകളിൽ ഒമ്പത് ഇടത്തും കാഞ്ഞിരപ്പള്ളിയിൽ 34 കടകളിൽ 14 ഇടത്തും മീനച്ചിലിൽ 32 കടകളിൽ 13 ഇടത്തും വൈക്കം താലൂക്കിൽ 25 കടകളിൽ 12 ഇടത്തും ക്രമക്കേട് കണ്ടെത്തി.
വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പാക്കറ്റുകളിൽ വില കൃത്യമായി രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനക്ക് െവച്ചതും അടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. വിപണിയിലെ അമിതവില നിയന്ത്രിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊതുവിതരണം, റവന്യൂ, പൊലീസ് എന്നീ വകുപ്പുകൾ ഉൾപ്പെടുന്ന ആറ് സ്ക്വാഡുകൾ പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.