കോട്ടയം: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടപ്പള്ളി റീത്തുപള്ളിയിലെ സ്ഥിരം സമരപ്പന്തലിൽ നടക്കുന്ന സത്യഗ്രഹ സമരം നൂറാം ദിവസത്തിലേക്ക് കടക്കുന്നു. നൂറാം ദിവസത്തെ സത്യഗ്രഹം വ്യാഴാഴ്ച ചങ്ങനാശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പെരുത്തോട്ടം ഉദ്ഘാടനം ചെയ്യും. ജനകീയ സമിതി ജില്ല പ്രസിഡന്റ് ബാബു കുട്ടൻചിറ അധ്യക്ഷത വഹിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രസംഗം നടത്തും.
മാർച്ച് 17ന് മാടപ്പള്ളിയിലെ റീത്തുപള്ളി ജങ്ഷനിൽ നടന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പൊലീസ് വലിച്ചിഴച്ചു പരിക്കേറ്റ റോസ്ലിൻ ഫിലിപ്പിെൻറ പുരയിടത്തിലാണ് സ്ഥിരം സമരപ്പന്തലും സത്യഗ്രഹവും നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതൽ 12 വരെയാണ് സത്യഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.