വാ​ക​ത്താ​ന​ത്തെ പു​ര​യി​ട​ത്തി​ൽ​നി​ന്ന്​ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ്​

പുരയിടത്തിൽനിന്ന്​ അഞ്ച്​ കിലോ കഞ്ചാവ് കണ്ടെത്തി

കോ​ട്ട​യം: വാ​ക​ത്താ​ന​ത്തെ പു​ര​യി​ട​ത്തി​ൽ​നി​ന്ന്​ അ​ഞ്ച് കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി.

ഗ​വ. ആ​ശു​പ​ത്രി​ക്ക്​ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ പു​ര​യി​ട​ത്തി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പു​ര​യി​ട​ത്തി​ലേ​ക്ക് രാ​ത്രി പു​റ​ത്തു​നി​ന്നു​മു​ള്ള​വ​ർ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ഒ​രു മാ​സ​മാ​യി എ​ക്സൈ​സ് ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ര​ണ്ട് പൊ​തി​യി​ലാ​യി ചാ​ക്കി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ്​ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

റെ​യ്ഡി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നു വി. ​ഗോ​പി​നാ​ഥ്, കെ.​സി. ബൈ​ജു​മോ​ൻ, ​കെ.​കെ. അ​നി​ൽ കു​മാ​ർ, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ നി​ഫി ജേ​ക്ക​ബ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​നീ​ഷ് രാ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കെ.​വി. സ​ബി​ത, എ​ക്സൈ​സ് ഡ്രൈ​വ​ർ ജോ​ഷി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Five kilos of cannabis were found in the backyard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.