കോട്ടയം: കുട്ടികളുടെ ലൈബ്രറിയിലെ നവീകരിച്ച പാർക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിങ് കമ്മിറ്റിയംഗങ്ങളായ അഡ്വ.വി.ബി ബിനു, ലതികാ സുഭാഷ്, റബേക്ക ബേബി ഏപ്പ്, ഷാജി വേങ്കടത്ത് എന്നിവർ സംസാരിച്ചു.
പുതിയ ഫുട്ബാൾ ടർഫിനും സയൻസ് പാർക്കിനുമൊപ്പം നിരവധി റൈഡുകളും ഒരുക്കിയിട്ടുണ്ട്. അമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പബ്ലിക് ലൈബ്രറിയിൽ പാർക്ക് നവീകരിച്ചത്.ഇതോടൊപ്പം ശിശുദിനാഘോഷവും നടന്നു.
മലയാളം പ്രസംഗമത്സരത്തിൽ (യു.പി)ഒന്നാം സ്ഥാനം ലഭിച്ച കോട്ടയം ഹോളി ഫാമിലി എച്ച്.എസിലെ അമയ് അരവിന്ദ് കുട്ടികളുടെ പ്രധാനമന്ത്രിയായി ശിശുദിനസന്ദേശം നൽകി. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ (എൽ.പി) ഒന്നാം സ്ഥാനം നേടിയ പാലാ സെന്റ് മേരിസ് എൽ.പി.എസിലെ ജൂഡ് ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. വിവിധ അവാർഡുകൾ ലഭിച്ച കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കുട്ടികളുടെ ലൈബ്രറി മൃദംഗാധ്യാപകൻ കുമ്മനം ഹരീന്ദ്രനാഥ്, സപ്തതി ആഘോഷിക്കുന്ന മുൻ അധ്യാപിക കലാമണ്ഡലം ദേവകി അന്തർജനം എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.