കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു മണ്ഡല മകരവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂർ, തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലെയും, കോട്ടയം റെയിൽവേ സ്റ്റേഷൻ കാന്റീൻ, റെയിൽവേ സ്റ്റേഷൻ/കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ ഹോട്ടലുകളിലെയും വില നിശ്ചയിച്ചത്.
ഭക്തർക്ക് സേവനകേന്ദ്രങ്ങൾ തുടങ്ങും
കോട്ടയം: മണ്ഡലമകരവിളക്ക് കാലത്ത് ഭക്തരെ സഹായിക്കാൻ അന്നദാനം, ഔഷധജല വിതരണം, ഇൻഫർമേഷൻ, മെഡിക്കൽ സർവിസ്, ആംബുലൻസ് സർവിസ് തുടങ്ങിയ ക്രമീകരണങ്ങളോടെ ശബരിമല പമ്പ, നിലക്കൽ, എരുമേലി ഉൾപ്പെടെ 100ൽപരം സേവനകേന്ദ്രങ്ങൾ തുടങ്ങുമെന്ന് ശബരിമല ശ്രീ അയ്യപ്പ ധർമപരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻനായർ അറിയിച്ചു. ഇതിനായി തിരുപ്പൂർ മുരളി കൺവീനറും ചവറ സുരേന്ദ്രൻപിള്ള, പി.കെ. ആനന്ദക്കുട്ടൻ, പി.ടി. സാജുലാൽ, അഡ്വ. കൃഷ്ണമൂർത്തി, കോയമ്പത്തൂർ നാരായണ സ്വാമി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു. തീർഥാടകരെ സൗജന്യമായി വാഹനങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന് പമ്പയിൽ എത്തിക്കും. ഇതുസംബന്ധിച്ച് യോഗം പത്തനംതിട്ടയിൽ ചേരും.
സോപ്പ് നിർമാണ പരിശീലനം
രാമപുരം: വീട്ടമ്മമാരെ ലിക്വിഡ് സോപ്പ്, ലോഷന്‍ എന്നിവ നിര്‍മിക്കാന്‍ പഠിപ്പിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയര്‍മാര്‍.
വെള്ളിലാപ്പള്ളി ലക്ഷംവീട് കോളനിയിലെ വീട്ടമ്മമാര്‍ക്കാണ് വീട്ടാവശ്യത്തിനുള്ള ലിക്വിഡ് സോപ്പ്, ഫിനോള്‍ ലോഷന്‍, സോപ്പുപൊടി എന്നിവ നിര്‍മിക്കാന്‍ പരിശീലനം നല്‍കിയത്. പ്ലസ് വണ്ണിലെ 50 വളന്റിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മുപ്പതോളം വീട്ടമ്മമാര്‍ പരിശീലനം നേടി.
ഇതിനാവശ്യമായ പരിശീലനം സ്കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ മെല്വിന് കെ. അലക്സ് സ്കൂളില്‍ വളന്റിയര്‍മാര്‍ക്ക് നല്‍കിയിരുന്നു.
ലിക്വിഡ് സോപ്പ്, ഫിനോള്‍ ലോഷന്‍, സോപ്പുപൊടി എന്നിവയുടെ നിര്‍മാണത്തിന് ആവശ്യമായ കിറ്റ് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലുള്ള അഗ്രിമ ഓപണ്‍ മാര്‍ക്കറ്റില്‍നിന്നാണ് വാങ്ങിയത്. പരിശീലനത്തിന് നേതൃത്വം കൊടുത്ത എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ മെല്വിന് കെ. അലക്സിനെ സ്കൂള്‍ മാനേജര്‍ ഫാ. ബര്‍ക്മാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ സാബു മാത്യു, അധ്യാപകര്‍, പി.ടി.എ എന്നിവര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.