സ്കൂൾ തുറക്കൽ: ആശങ്ക മാറാതെ അധ്യാപകരും വിദ്യാർഥികളും

ഈരാറ്റുപേട്ട: പുതുവർഷത്തിൽ സ്‌കൂളുകൾ തുറക്കുമെന്നത് ആശ്വാസത്തിനൊപ്പം വലിയ ആശങ്കയാണ് ഉയർത്തുന്നത്. വിദ്യാർഥികൾക്ക് ക്ലാസിലിരുന്ന് പഠിക്കാമെന്നതും പരീക്ഷ അടുത്തിരിക്കെ അധ്യാപകർ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുമെന്നതുമാണ് നേട്ടം. എന്നാൽ, രോഗവ്യാപന തോത് ഉയരുന്നതും സിലബസിൽ പകുതിയിൽ കൂടുതലും പൂർത്തിയായിട്ടില്ല എന്നതുമാണ് പ്രധാന വെല്ലുവിളി.

സർക്കാറി​െൻറ നിർദേശം വന്നതോടെ സ്കൂളുകൾ അണുനശീകരണം നടത്തുന്ന ജോലികൾക്ക് തുടക്കമായിട്ടുണ്ട്. എസ്.എസ്.എൽ.സി -പ്ലസ്ടു വിദ്യാർഥികൾ കൂടുതലുള്ള സ്കൂളുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ അധ്യയനം ക്രമീകരിക്കാമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ക്ലാസ് മുറികളിലെ സമൂഹ അകലം ഉറപ്പുവരുത്തുന്നതാണ് നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. പത്ത്, പ്ലസ് ടു ക്ലാസുകൾക്കാണ് ആദ്യഘട്ടത്തിൽ ക്ലാസ് ആരംഭിക്കുക. കോവിഡ് ബാധിതരുമായി സമ്പർക്കമോ രോഗലക്ഷണമോ ഉണ്ടായാൽ പോലും അത് മറച്ചുവെക്കാനുള്ള പ്രവണത കുട്ടികളിലുണ്ടായേക്കാമെന്നും അധ്യാപകർ ഭയക്കുന്നു. പരീക്ഷക്കാലം എല്ലായ്പ്പോഴും സമ്മർദത്തി​േൻറതാണ്. ഇത്തവണ പാഠഭാഗങ്ങൾ പൂർത്തിയാകാത്ത അവസ്ഥയിൽ പരീക്ഷയെ നേരിടേണ്ടിവരുന്നത് കുട്ടികളിലെ സമ്മർദം വർധിപ്പിച്ചേക്കും.

അതിനാൽ പൊതുപരീക്ഷകൾ മാർച്ചിൽ തന്നെ നടത്തുമെന്ന സർക്കാർ തീരുമാനത്തോടും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിയോജിപ്പാണ്. പരീക്ഷകൾ ഏപ്രിലിൽ നടത്തണമെന്നാണ് രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെടുന്നത്. ഹയർസെക്കൻഡറി വിദ്യാർഥികൾ ഉൾപ്പെടെ മൂന്നിലൊന്ന് പാഠഭാഗങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്ലസ്ടു, പത്താം ക്ലാസ് ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാകാൻ ഫെബ്രുവരി പകുതിയെങ്കിലും സമയമെടുക്കും. എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ പല പാഠങ്ങളും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസിൽ പഠിപ്പിച്ചിട്ടുണ്ട്. ഈ പാഠങ്ങളിൽനിന്ന് പരീക്ഷക്ക്​ ചോദ്യങ്ങൾ വരില്ല. ചോദ്യം വരാൻ സാധ്യതയുള്ള പാഠങ്ങൾ ഇനിയും ആരംഭിക്കാനായിട്ടില്ലെന്നും അധ്യാപകർ പരാതിപ്പെടുന്നു. ഹോം സയൻസ്, സൈക്കോളജി, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പോലുള്ള വിഷയങ്ങൾ ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലെന്ന് രക്ഷിതാക്കളും പരാതി പറയുന്നു. പുറമെ സയൻസ് വിഷയങ്ങളുടെ പ്രാക്ടിക്കൽ ക്ലാസുകളെക്കുറിച്ചും ഇതുവരെ ധാരണയായിട്ടില്ലെന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും.

ജനുവരിയിൽ പാഠഭാഗങ്ങൾ മുഴുവൻ എടുത്ത് തീർത്ത് ഫെബ്രുവരി മുതൽ രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് റിവിഷൻ ക്ലാസ് നടത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനിടെ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾ നടത്തണമെന്ന് ഹയർ സെക്കൻഡറി വകുപ്പി​െൻറ നിർദേശം. എട്ടു മാസം കൊണ്ട് തീരേണ്ട പ്രാക്ടിക്കൽ ക്ലാസുകൾ രണ്ടു മാസം കൊണ്ട് എങ്ങനെ തീർക്കുമെന്ന് അധ്യാപകർ നേരിടുന്ന പ്രധാന പ്രശ്നം.

Tags:    
News Summary - School reopening: Teachers and students alike concerned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.