സിബി കണ്ടു, ആ കുരുന്നുകളുടെ സങ്കടം

കോട്ടയം: പാഠപുസ്​തകങ്ങൾ കിട്ടിയിട്ടും പഠിക്കാൻ ടി.വിയും ഫോണുമില്ലാതെ വിഷമിച്ചിരുന്ന അമീഷി​െൻറയും അമന്യയുടെയും മുഖത്ത്​ ഇപ്പോൾ സന്തോഷമാണ്​. സ്വന്തമായി ഫോൺ കിട്ടിയതി​െൻറ ആവേശത്തിലാണ്​ ഇരുവരും. പുതിയ ഫോണിലും നോട്ട്​ബുക്കുകളിലും എത്രതവണ തൊട്ടുനോക്കിയിട്ടും അവർക്ക്​ മതിവരുന്നില്ല. തിങ്കളാഴ്​ച എം.ഡി സെമിനാരി സ്​കൂളിൽനിന്ന്​ പുസ്​തകങ്ങളും ഭക്ഷ്യക്കിറ്റും വാങ്ങി മാതാവിനൊപ്പം വീട്ടിലേക്കു മടങ്ങുന്ന​ അമീഷിനെക്കുറിച്ച്​ 'മാധ്യമം' വാർത്ത നൽകിയിരുന്നു.

വിവരമറിഞ്ഞ്​ ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം സിബി കൊല്ലാട്​ രാവിലെതന്നെ ഇവരുടെ വീട്ടിലെത്തി. പുതിയ ​ഫോൺ, നോട്ട്​ബുക്കുകൾ, ഭക്ഷ്യവസ്​തുക്കൾ തുടങ്ങിയവ കുട്ടികൾക്ക്​ കൈമാറി. ഈ കുടുംബത്തി​െൻറ ഒരു മാസത്തെ വാടകയും അദ്ദേഹം നൽകും.

തുടർന്ന്​ ഇവരെ വാടകക്കല്ലാതെ താമസിപ്പിക്കാനാണ്​ ശ്രമം. ഇതിനായി സൗജന്യമായി താമസിപ്പിക്കാൻ സന്നദ്ധരായവരെ ബന്ധപ്പെട്ടതായും ഇവർക്ക്​ ഉപജീവനമാർഗം ഒരുക്കാൻ നടപടിയെടുക്കുമെന്നും സിബി കൊല്ലാട്​ പറഞ്ഞു. കൊല്ലാട്​ ബോട്ട്​ജെട്ടിക്കവലക്കടുത്ത്​ വാടകക്ക്​ താമസിക്കുന്ന മഠത്തിൽ അനീഷി​െൻറയും സൗമ്യയുടെയും മൂത്ത മകനാണ്​ അമീഷ്​. രണ്ടാമത്തെ മകൾ അമന്യ നാലാം ക്ലാസിൽ പഠിക്കുന്നു. അനീഷിന്​ ഓടുമേയലാണ്​ പണി. രണ്ടുവർഷം മുമ്പ്​ യൂറിക്കാസിഡ്​ കൂടി ശരീരം തളർന്നു.

ഇപ്പോൾ​ എഴുന്നേറ്റു​ നടക്കുന്നു​ണ്ടെങ്കിലും ആരോഗ്യം പഴയ രീതിയിലായിട്ടില്ല. വീട്ടുവാടക നൽകാൻ തന്നെ ഇവർ ബുദ്ധിമുട്ടിയിരുന്നു. ഇതിനിടയാണ്​ സ്​കൂൾ തുറക്കുന്നത്​. വീട്ടിലെ ടി.വി കേടായതും ആകെയുള്ള മൊബൈലി​െൻറ ഗ്ലാസ്​​ പൊട്ടിയതും കുട്ടികളെ ഏറെ ദുഃഖത്തിലാക്കിയിരുന്നു.

Tags:    
News Summary - Sibi saw, the grief of those little ones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.