സിബി കണ്ടു, ആ കുരുന്നുകളുടെ സങ്കടം
text_fieldsകോട്ടയം: പാഠപുസ്തകങ്ങൾ കിട്ടിയിട്ടും പഠിക്കാൻ ടി.വിയും ഫോണുമില്ലാതെ വിഷമിച്ചിരുന്ന അമീഷിെൻറയും അമന്യയുടെയും മുഖത്ത് ഇപ്പോൾ സന്തോഷമാണ്. സ്വന്തമായി ഫോൺ കിട്ടിയതിെൻറ ആവേശത്തിലാണ് ഇരുവരും. പുതിയ ഫോണിലും നോട്ട്ബുക്കുകളിലും എത്രതവണ തൊട്ടുനോക്കിയിട്ടും അവർക്ക് മതിവരുന്നില്ല. തിങ്കളാഴ്ച എം.ഡി സെമിനാരി സ്കൂളിൽനിന്ന് പുസ്തകങ്ങളും ഭക്ഷ്യക്കിറ്റും വാങ്ങി മാതാവിനൊപ്പം വീട്ടിലേക്കു മടങ്ങുന്ന അമീഷിനെക്കുറിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു.
വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാട് രാവിലെതന്നെ ഇവരുടെ വീട്ടിലെത്തി. പുതിയ ഫോൺ, നോട്ട്ബുക്കുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ കുട്ടികൾക്ക് കൈമാറി. ഈ കുടുംബത്തിെൻറ ഒരു മാസത്തെ വാടകയും അദ്ദേഹം നൽകും.
തുടർന്ന് ഇവരെ വാടകക്കല്ലാതെ താമസിപ്പിക്കാനാണ് ശ്രമം. ഇതിനായി സൗജന്യമായി താമസിപ്പിക്കാൻ സന്നദ്ധരായവരെ ബന്ധപ്പെട്ടതായും ഇവർക്ക് ഉപജീവനമാർഗം ഒരുക്കാൻ നടപടിയെടുക്കുമെന്നും സിബി കൊല്ലാട് പറഞ്ഞു. കൊല്ലാട് ബോട്ട്ജെട്ടിക്കവലക്കടുത്ത് വാടകക്ക് താമസിക്കുന്ന മഠത്തിൽ അനീഷിെൻറയും സൗമ്യയുടെയും മൂത്ത മകനാണ് അമീഷ്. രണ്ടാമത്തെ മകൾ അമന്യ നാലാം ക്ലാസിൽ പഠിക്കുന്നു. അനീഷിന് ഓടുമേയലാണ് പണി. രണ്ടുവർഷം മുമ്പ് യൂറിക്കാസിഡ് കൂടി ശരീരം തളർന്നു.
ഇപ്പോൾ എഴുന്നേറ്റു നടക്കുന്നുണ്ടെങ്കിലും ആരോഗ്യം പഴയ രീതിയിലായിട്ടില്ല. വീട്ടുവാടക നൽകാൻ തന്നെ ഇവർ ബുദ്ധിമുട്ടിയിരുന്നു. ഇതിനിടയാണ് സ്കൂൾ തുറക്കുന്നത്. വീട്ടിലെ ടി.വി കേടായതും ആകെയുള്ള മൊബൈലിെൻറ ഗ്ലാസ് പൊട്ടിയതും കുട്ടികളെ ഏറെ ദുഃഖത്തിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.