കോട്ടയം: അംഗൻവാടികളിൽ പുകയില്ലാത്ത അടുക്കളകൾ ഒരുക്കാൻ ഹരിത കേരളം മിഷൻ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അംഗൻജ്യോതി’ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും ഊർജ സംരക്ഷണ ഉപകരണ വിതരണവും വെളിയന്നൂർ ഗവ. എൽ.പി സ്കൂൾ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷത വഹിച്ചു.
പാചക ഉപകരണങ്ങൾ സൗരോർജത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി ഊർജസംരക്ഷണവും കാർബൺ അടക്കമുള്ള വാതകങ്ങളുടെ പുറന്തള്ളൽ കുറക്കലും വിഭാവനം ചെയ്യുന്ന പദ്ധതി സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററാണ് നടപ്പാക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 106 അംഗൻവാടിക്ക് 50,000 രൂപയുടെ സൗരപാചക ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.
ഇൻഡക്ഷൻ കുക്കറുകളും ചടങ്ങിൽ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി പെഡസ്റ്ററൽ ഫാൻ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ചാർജിങ് സ്റ്റേഷൻ, ബൾബുകൾ, ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കാവുന്ന പാത്രങ്ങൾ തുടങ്ങിയവ എത്തിക്കാനും ലക്ഷ്യമിടുന്നു.
ചടങ്ങിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ജോൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, സ്ഥിരം സമിതി അധ്യക്ഷരായ സണ്ണി പുതിയിടം, ജോമോൻ ജോണി, അർച്ചന രതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കമണി ശശി, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ഉഷ സന്തോഷ്, ബിന്ദു മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ജിജി, സി.ഡി.പി.ഒ. ഡോ. ടിൻസി രാമകൃഷ്ണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിഷ്ണുപ്രിയ എസ്.എച്ച്.എം.പി.എസ്. രമ്യ, പി.ടി.എ പ്രസിഡന്റ് പി.എസ്. സജിമോൻ, നവകേരളം കർമ പദ്ധതി 2 ജില്ല കോഓഡിനേറ്റർ എസ്. ഐസക്, എനർജി മാനേജ്മെന്റ് സെന്റർ കോഓഡിനേറ്റർ സി.എസ്. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.