കോട്ടയം: ബസിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച ഉച്ചക്ക് 1.45നായിരുന്നു സംഭവം.
കോട്ടയം-അയർക്കുന്നം റൂട്ടിൽ സർവിസ് നടത്തുന്ന നെവിൻ എന്ന ബസിൽനിന്നാണ് പുക ഉയർന്നത്. അയർക്കുന്നത്തുനിന്ന് എത്തിയ ബസ് സ്റ്റാൻഡിലേക്ക് കയറിയ ഉടൻ ബസിെൻ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു.
ഇതോടെ യാത്രക്കാർ ബസിൽനിന്ന് ഇറങ്ങിയോടി. സമീപത്തുണ്ടായിരുന്നവരും ഓടിമാറി. ഇതിനിടെ, ജീവനക്കാർ വെള്ളമൊഴിച്ചതോടെ പുക ശമിച്ചു. അഗ്നരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.
ഇതോടെ മാറ്റിയിടാനായി ബസ് സ്റ്റാർട്ട് ചെയ്തപ്പോൾ വീണ്ടും പുക ഉയർന്നു. പ്രദേശത്തുണ്ടായിരുന്നവർ വീണ്ടും പരിഭ്രാന്തിയിലായെങ്കിലും ജീവനക്കാർ ഉടൻ ബസ് നിർത്തി.
പിന്നീട്, ബസ് തള്ളി മാറ്റി മറ്റുബസുകൾക്ക് വഴിയൊരുക്കി. മണിക്കൂറുകൾക്കു ശേഷം മെക്കാനിക് എത്തി തകരാർ പരിഹരിച്ചാണ് ബസ് സ്റ്റാൻഡിൽനിന്ന് മാറ്റിയത്. ചെറിയ തകരാറാണ് തീ പിടിക്കാൻ കാരണമെന്ന് ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.