സാമൂഹികനീതി വകുപ്പിന്​ ജില്ലതല ഓഫിസുകൾ മാത്രം; വയോജനങ്ങളും ഭിന്നശേഷിക്കാരും വലയുന്നു

അ​ടൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് കാ​ര്യാ​ല​യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് ഗു​ണ​ഭോ​ക്താ​ക്ക​ളെ വ​ല​ക്കു​ന്നു.

ഇ​പ്പോ​ൾ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് ജി​ല്ല​ത​ല​ത്തി​ൽ മാ​ത്ര​മേ ഓ​ഫി​സു​ള്ളൂ. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ര​ണ്ടു​വ​ർ​ഷം മു​മ്പ് വി​ഭ​ജി​ച്ച് വ​നി​ത-​ശി​ശു വി​ക​സ​ന വ​കു​പ്പ് രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

അ​തി​നു​മു​മ്പ്​ വ​യോ​ജ​ന​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ്, എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ, അ​ഗ​തി​ക​ൾ എ​ന്നി​വ​ർ​ക്ക് നി​ര​വ​ധി ക്ഷേ​മ​പ​ദ്ധ​തി​ക​ളാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. ഈ ​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് ഓ​ഫി​സും ഉ​ണ്ടാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും താ​ഴെ​ത്ത​ട്ടി​ലു​ള്ള ക​ഷ്​​ട​ത​യ​നു​ഭ​വി​ക്കു​ന്ന ഇ​ത്ത​രം വി​ഭാ​ഗ​ക്കാ​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ൽ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം​മൂ​ലം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ കി​ലോ​മീ​റ്റ​റു​ക​ൾ യാ​ത്ര ചെ​യ്താ​ണ് ഇ​വ​ർ ജി​ല്ല സാ​മൂ​ഹി​ക​നീ​തി ഓ​ഫി​സു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്.

ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന് ഓ​ഫി​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

Tags:    
News Summary - Social Justice department problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.