കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റിയെയും പനച്ചിക്കാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പൂവൻതുരുത്ത് റെയിൽവേ മേൽപാലത്തിെൻറയും റബർ ബോർഡ് ഹെഡ് ഓഫിസ് റെയിൽവേ മേൽപാലത്തിെൻറയും നിർമാണ പ്രവൃത്തികൾ തടസ്സപ്പെട്ടിട്ട് ഒരു വർഷം പിന്നിട്ടു. നിസ്സാരപ്രശ്നങ്ങളുടെ പേരിൽ നിർമാണം നിർത്തിവെച്ച് ദക്ഷിണ റെയിൽവേ ജനങ്ങളുടെ ജീവിതംവെച്ച് പന്താടുകയാെണന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
തദ്ദേശവാസികളുടെ ജീവിത ദുരിതം അവസാനിപ്പിക്കാൻ ദക്ഷിണ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിങ്ങവനം മുതൽ കുമാരനെല്ലൂർവെര റെയിൽവേയുടെ പണി എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലാട്, കോട്ടയം ഈസ്റ്റ്, നാട്ടകം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നേതാക്കന്മാരും നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, ഡി.സി.സി ഭാരവാഹികളായ മോഹൻ കെ. നായർ, എം.പി. സന്തോഷ് കുമാർ, എൻ.എസ്. ഹരിചന്ദ്രൻ, ഷാനവാസ് പാഴൂർ, പഞ്ചായത്ത് പ്രസിഡൻറ് ആനി മാമ്മൻ, മണ്ഡലം പ്രസിഡൻറുമാരായ എസ്. ഗോപൻ, ജോൺ ചാണ്ടി, സനൽ കാണക്കാലി, ടിനോ കെ. തോമസ്, സിസി ബോബി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.