കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമനായി കോട്ടയം; വിജയശതമാനത്തിൽ ജില്ലക്ക് ഒന്നാംറാങ്ക്. 99.92 ശതമാനം വിജയവുമായാണ് ജില്ല ചരിത്രനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം 99.07 ശതമാനമായിരുന്നു. ഇതാണ് 99.92 ശതമാനമായി ഇത്തവണ ഉയർന്നത് -ഒപ്പം സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ലയെന്ന നേട്ടവും എത്തിപ്പിടിച്ചു. ജില്ലയിൽ പരീക്ഷയെഴുതിയ 18,828 പേരിൽ 18,813 പേർ ഉപരിപഠനത്തിന് അർഹരായി. പരീക്ഷയെഴുതിയ 9427 ആൺകുട്ടികളിൽ 9415 പേരും 9401 പെൺകുട്ടികളിൽ 9398 പേരുമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ മാറിയത് ജില്ലക്ക് ഇരട്ടിസന്തോഷവുമായി. നൂറുശതമാനം വിജയം കരസ്ഥമാക്കിയാണ് പാലാ നേട്ടം കൈവരിച്ചത്.
ജില്ലയിൽ 3111 പേർ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 1012 ആൺകുട്ടികളും 2099 പെൺകുട്ടികളുമാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ജില്ലയിൽ ഏറ്റവുമധികം പേർ എ പ്ലസ് നേടിയത് ഇൻഫർമേഷൻ ടെക്നോളജി വിഷയത്തിലാണ്, 15,202 പേർ. ഏറ്റവും കുറവ് എ പ്ലസ് ഗണിതത്തിനാണ്, 4836 പേർ.
195 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. ഇതിൽ 62 എണ്ണം സർക്കാർ സ്കൂളുകളാണ്. 158 എയ്ഡഡ് സ്കൂളുകളും 18 അൺ എയ്ഡഡ് സ്കൂളുകളും സമ്പൂർണ വിജയം സ്വന്തമാക്കി.
കോട്ടയം: 2022ൽ 99.07, കഴിഞ്ഞ വർഷം 99.87, ഇത്തവണ 99.92 ശതമാനം- വിജയശതമാനം ഒരോ വർഷവും പടിപടിയായി ഉയർത്തിയാണ് സംസ്ഥാനത്ത് ഒന്നാമതെന്ന അഭിമാന നേട്ടം ജില്ല എത്തിപ്പിടിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ ഒന്നാംസ്ഥാനം. വിദ്യാഭ്യാസ അധികൃതരും പി.ടി.എകളും പിന്തുണയുമായി ഇവർക്കൊപ്പം നിന്നു. തദ്ദേശ സ്ഥാപനങ്ങളും നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു.
കഴിഞ്ഞ വർഷം പരീക്ഷയെഴുതിയ 18,910 വിദ്യാർഥികളിൽ 18,886 പേരായിരുന്നു ഉന്നതപഠനത്തിന് യോഗ്യത നേടിയത്. പരീക്ഷയെഴുതിയ 9578 ആൺകുട്ടികളിൽ 9558 പേരും വിജയിച്ചു. 9332 പെൺകുട്ടികളിൽ 9328 പേരും വിജയിച്ചു. മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയത് 2927 പേരായിരുന്നു. ഇതിൽ 1984 പേർ പെൺകുട്ടികളും 943 പേർ ആൺകുട്ടികളുമായിരുന്നു. ജില്ലയിൽ 193 സ്കൂളുകളായിരുന്നു നൂറുശതമാനം വിജയം കൊയ്തത്. എന്നാൽ, ഇത്തവണ വിജയശതമാനത്തിനൊപ്പം എ പ്ലസുകളുടെ എണ്ണവും വർധിപ്പിക്കാനായി. പൂർണവിജയം നേടിയ സ്കൂളുടെ എണ്ണത്തിലും വർധനയുണ്ട്.
(ആകെ, ആൺ, പെൺ എന്ന ക്രമത്തിൽ)
(പരീക്ഷയെഴുതിയവർ, ഉപരിപഠനത്തിന് അർഹരായ ആൺകുട്ടികൾ, പെൺകുട്ടികൾ, ആകെ, വിജയശതമാനം എന്ന ക്രമത്തിൽ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.