കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന്, നാടാകെ പ്രതിഷേധം. കൊച്ചുപറമ്പിൽ ഫാത്തിമാബീവിയുടെ മക്കളായ നിസാർ ഖാൻ (34), നസീർ ഖാൻ (34) എന്നിവരാണ് മരിച്ചത്. സാമ്പത്തികബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തിയിരുന്നതായി അയൽവാസികൾ പറഞ്ഞു.
കടുവാക്കുളത്ത് ഇരട്ടസഹോദരങ്ങൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് പ്രസിഡൻറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എസ്.ഡി.പി.ഐ പ്രവർത്തകർ കോട്ടയം സഹകരണ അർബൻ ബാങ്ക് മണിപ്പുഴ ശാഖക്ക് മുന്നിൽ ഉപരോധം സംഘടിപ്പിച്ചു.
ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പിെൻറ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. തൊട്ടുപിറകെ എസ്.ഡി.പി.ഐ പ്രവർത്തകരുമെത്തി. ഇതോടെ പൊലീസ് ബാങ്കിെൻറ ഷട്ടർ അടച്ച് പ്രതിഷേധക്കാരെ തടഞ്ഞു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ശ്രീകുമാറിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
സിപ് ബാഗ് കിട്ടാനില്ല; നടപടികൾ വൈകി
കോട്ടയം: ഇരട്ടസഹോദരങ്ങളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാൻ സിപ് ബാഗ് കിട്ടാത്തത് നടപടികൾ വൈകിപ്പിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ സമയത്താണ് ആശുപത്രിയിൽ സിപ് ബാഗ് ഇല്ലാതെ മൃതദേഹം സ്വീകരിക്കില്ലെന്ന് പൊലീസ് അറിയിച്ചത്. തുടർന്ന് നഗരത്തിലെ സർജിക്കൽ േഷാപ്പുകളിൽ സിപ് ബാഗിനായി അലഞ്ഞെങ്കിലും ഒരിടത്തും കിട്ടിയില്ല. ഒടുവിൽ പൊലീസ്തന്നെ സിപ് ബാഗ് സംഘടിപ്പിച്ച് എത്തിക്കുകയായിരുന്നു. ഉച്ചക്ക് ഒരുമണിക്കുശേഷമാണ് മൃതേദഹം ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.