കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം പൊലീസ് സ്റ്റേഷൻ മുറ്റത്ത് കൊണ്ടുവന്നിട്ട സംഭവത്തിലെ ഒന്നാം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. മുട്ടമ്പലം കലക്ടറേറ്റ് മുള്ളൻകുഴി ഭാഗത്ത് കോതമന വീട്ടിൽ കേഡി ജോമോൻ എന്ന ജോമോൻ കെ. ജോസിനെയാണ് തടങ്കലിലാക്കിയത്.
ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവിട്ടു. തുടർന്ന് ജോമോൻ കെ. ജോസിനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.
കോട്ടയം ഈസ്റ്റ്, അയർക്കുന്നം മേഖലകളിൽ വധശ്രമം, ആയുധമുപയോഗിച്ച് ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുക, കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ് ജോമോൻ കെ. ജോസ്. കൊലപാതക കേസിൽ റിമാൻഡിൽ കഴിഞ്ഞുവരവേയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.