കോട്ടയം: റോഡരികിലും വീട്ടുമുറ്റത്തുമായി പാര്‍ക്ക്ചെയ്ത വാഹനങ്ങള്‍ സാമൂഹിക വിരുദ്ധര്‍ എറിഞ്ഞുതകര്‍ത്തു. വേളൂര്‍ ചുങ്കത്തുമുപ്പതിലും പതിനഞ്ചില്‍കടവ് സ്വരമുക്കിലും പാര്‍ക്ക് ചെയ്ത ആറു വാഹനങ്ങളാണ് ശനിയാഴ്ച പുലർച്ചയോടെ അടിച്ചുതകർത്തത്.
മറുകരയിൽ താമസിക്കുന്നവർ വാഹനങ്ങള്‍ കൊടൂരാറിന് ഇക്കരെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്ത രണ്ടു കാര്‍, രണ്ട് ഓട്ടോ, രണ്ട് ഗുഡ്സ് ഓട്ടോ എന്നിവയാണ് തകര്‍ക്കപ്പെട്ടത്. എല്ലാ വാഹനങ്ങളുടെയും മുന്‍ ചില്ലുകള്‍ എന്തോ ആയുധം ഉപയോഗിച്ച് തല്ലിത്തകര്‍ത്ത നിലയിലാണ്. ഒരു കാറിെൻറ പിന് ചില്ലും തകര്‍ക്കപ്പെട്ടിട്ടുണ്ട്. വാഹനങ്ങളിലൊന്നും ആളുണ്ടായിരുന്നില്ല.
പുലര്‍ച്ച നാലോടെയാണ് സംഭവമെന്നു കരുതുന്നു. അതിനു മുമ്പ് ഇതുവഴി കടന്നുപോയവരാരും വാഹനം തകര്‍ത്തതു കണ്ടിരുന്നില്ല. വാഹനം തകര്ക്കപ്പെട്ടതിെൻറ ശബ്ദം കേട്ടിട്ടിെല്ലന്നാണ് നാട്ടുകാരുടെ മൊഴി. വാഹനഉടമകളുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
കഞ്ചാവ് മാഫിയക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നു നാട്ടുകാര്‍ സംശയിക്കുന്നു. പ്രദേശത്തു മുമ്പും കഞ്ചാവുമാഫിയയുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.