എലിക്കുളം: തലച്ചോറിലെ രക്തക്കുഴൽ പൊട്ടി അബോധാവസ്ഥയിൽ ചികിത്സയിലിരിക്കുന്ന എലിക്കുളം പഞ്ചായത്ത് ഒന്നാംവാർഡിൽ ഉരുളികുന്നം ബിന്ദുഭവനം(പള്ളത്ത്) പ്രിയ ജയെൻറ (47) ചികിത്സസഹായത്തിനായി നാടൊരുമിക്കുന്നു. ഒരുമാസമായി ചികിത്സയിലാണ്. ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി ഇതുവരെ 10ലക്ഷം രൂപ ചെലവായി. ഉള്ളതെല്ലാം വിറ്റുപെറുക്കിയും പരിചയക്കാരിൽനിന്ന് കടംവാങ്ങിയുമാണ് ചികിത്സിച്ചത്. ഭർത്താവ് ടി.എസ്. ജയൻ സ്വകാര്യബസ് കണ്ടക്ടറാണ്. രണ്ട് ആൺമക്കളിലൊരാൾ ഭിന്നശേഷിക്കാരനാണ്. ഭാര്യയുടെ ചികിത്സ സഹായത്തിന് ഒപ്പം നിൽക്കുന്നതിനാൽ ജയന് ജോലിക്കുപോകാനുമാവുന്നില്ല. ഇവരെ സഹായിക്കാൻ പഞ്ചായത്ത് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്നാണ് സഹായസമിതി രൂപവത്കരിച്ചത്. ഒന്നാംവാർഡ് അംഗം സിനി ജോയിയാണ് ചെയർപേഴ്സനും എം.ജി. ഗോപകുമാർ മൂക്കിലിക്കാട്ട് കൺവീനറുമായി സമിതി പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, അംഗങ്ങളായ യമുന പ്രസാദ്, മാത്യൂസ് പെരുമനങ്ങാട്ട്, ദീപ ശ്രീജേഷ്, ജയിംസ് ജീരകത്ത്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, പൊതുപ്രവർത്തകരും വിവിധ സംഘടന ഭാരവാഹികളുമായ സാജൻ തൊടുക, കെ.സി. സോണി, ഇ.ആർ. സുശീലൻ പണിക്കർ, വി.എം. ദീപുമോൻ, ജൂബിച്ചൻ ആനിത്തോട്ടം എന്നിവർ രക്ഷാധികാരികളുമാണ്.
സഹായനിധി സമാഹരണത്തിനായി വാർഡ് അംഗം സിനി ജോയിയുടെയും എം.ജി. ഗോപകുമാറിെൻറയും പേരിൽ ഫെഡറൽ ബാങ്ക് പൈക പൂവരണി ശാഖയിൽ സംയുക്ത അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11150100105964, ഐ.എഫ്.സി കോഡ്-എഫ്.ഡി.ആർ.എൽ 0001115.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.