കൂട്ടിക്കല്‍: ഉപജീവനമാർഗമായ കട പ്രളയമെടുത്തപ്പോൾ മജീദ് മടിച്ചുനിന്നില്ല. കട ഇരുന്ന സ്ഥലത്ത് കാറില്‍ സാധനങ്ങള്‍ െവച്ച് വില്പന തുടങ്ങി. കൂട്ടിക്കല്‍ ചിറക്കല്‍ സി.എച്ച്. മജീദാണ് കുടുംബം പോറ്റാന്‍ വ്യാപാരസ്ഥാപനത്തിന് പുതിയ മുഖം നല്‍കിയത്. കൂട്ടിക്കല്‍ ചപ്പാത്തിന് സമീപത്തെ മജീദിെൻറ കട ഒന്നും അവശേഷിപ്പിക്കാതെ പ്രളയം കവര്‍ന്നു.
പലചരക്ക്, സ്റ്റേഷനറി, കൂള്‍ബാര്‍ തുടങ്ങി എല്ലാം ഉണ്ടായിരുന്ന കടയുടെ സ്ഥാനത്ത് ഇപ്പോള്‍ തറ മാത്രമാണുള്ളത്. മൂന്നു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് പുല്ലകയാര്‍ കൊണ്ടുപോയത്. 11 വര്‍ഷം വിദേശത്ത് അധ്വാനിച്ച സമ്പാദ്യംകൊണ്ടാണ് സ്വന്തമായി ഇവിടെ കെട്ടിടം വാങ്ങി കട തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.