കുറവിലങ്ങാട്: പശുവളർത്തൽ ഫാമിെൻറ മറവിൽ പ്രവർത്തിച്ച ഹാൻസ് നിർമാണശാലയിൽ പൊലീസും നാർകോട്ടിക് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളും നിർമാണ സാമഗ്രികളും പിടികൂടി.
കാളിയാർ തോട്ടത്തെ സ്വകാര്യ വ്യക്തിയുടെ പശുവളർത്തൽ ഫാം അതിരമ്പുഴ സ്വദേശികളായ പടിഞ്ഞാറ്റുഭാഗം ചുക്കനായിൽ ജഗൻ ജോസ് (30), കുമ്മനത്ത് വീട്ടിൽ ബിബിൻ വർഗീസ് (36) എന്നിവർ ചേർന്ന് പശുവളർത്തലിനായി ഒരുവർഷം മുമ്പാണ് ഫാം വാടകക്കെടുത്തത്.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കുറവിലങ്ങാട് പൊലീസും നാർകോട്ടിക് സെൽ വിഭാഗവും ചേർന്ന് നടത്തിയ റെയ്ഡിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. വിൽപനക്ക് തയാറാക്കിയ 2250 പാക്കറ്റ് ഹാൻസും 100 കിലോയോളം പാക്ക് ചെയ്യാത്തവയും മെഷീനുകളും ആയിരക്കണക്കിന് പായ്ക്കിങ് കവറുകളുമാണ് നിർമാണകേന്ദ്രത്തിൽനിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.