കോ​ട്ട​യം: രാ​ജ്യ​ത്തി​ന്‍റെ തെ​ക്കേ അ​റ്റ​ത്തു​നി​ന്ന്​ തു​ട​ങ്ങു​ന്ന കു​റെ ട്രെ​യി​നു​ക​ൾ കോ​ട്ട​യം​വ​ഴി ഓ​ടി​ച്ച​തു​​കൊ​ണ്ട്​ യാ​ത്ര​ക്ലേ​ശം പ​രി​ഹ​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ യാ​ത്ര​ക്കാ​ർ. വേ​ണ്ട​ത്​ കോ​ട്ട​യ​ത്തു​നി​ന്ന്​ തു​ട​ങ്ങു​ന്ന ട്രെ​യി​നു​ക​ളാ​ണ്.

കേ​ര​ള​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭൂ​രി​ഭാ​ഗം ട്രെ​യി​നു​ക​ളു​ടെ​യും ആ​രം​ഭം ത​മി​ഴ്നാ​ട്ടി​ലെ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​ണ്.

അ​വി​ടെ നി​ന്നോ സം​സ്ഥാ​ന​ത്തി​ന്റെ തെ​ക്കേ അ​റ്റ​ത്തു​ള്ള ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ​നി​ന്നോ പു​റ​പ്പെ​ട്ട് വ​ള​രെ തി​ര​ക്കു​ള്ള സ്​​റ്റേ​ഷ​നു​ക​ൾ ക​ട​ന്ന്​ കോ​ട്ട​യ​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും ട്രെ​യി​നി​ൽ ക​യ​റാ​ൻ ഇ​ട​മി​ല്ലാ​ത്ത വി​ധം തി​ങ്ങി നി​റ​ഞ്ഞ​താ​യി​രി​ക്കും. രാ​വി​ലെ 9.40ന് ​പു​റ​പ്പെ​ടു​ന്ന ശ​ബ​രി എ​ക്സ്​​പ്ര​സി​നു​ശേ​ഷം തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള അ​ടു​ത്ത പ്ര​തി​ദി​ന ട്രെ​യി​ൻ ഉ​ച്ച​ക്ക്​ ര​ണ്ടി​നു​ള്ള ക​ന്യാ​കു​മാ​രി-​പു​ണെ ജ​യ​ന്തി ജ​ന​ത എ​ക്സ്​​പ്ര​സാ​ണ്. ഈ ​ട്രെ​യി​നി​ലെ ആ​കെ​യു​ള്ള ര​ണ്ട് ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ ഫു​ട്ബോ​ർ​ഡി​ൽ​പോ​ലും കാ​ലു​കു​ത്താ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത വി​ധം തി​ര​ക്കാ​യി​രി​ക്കും. കോ​ച്ചി​നു​ള്ളി​ലാ​ക​ട്ടെ ശ്വാ​സം വി​ടാ​ൻ​പോ​ലും ബു​ദ്ധി​മു​ട്ടും വി​ധം ഞെ​ങ്ങി​ഞെ​രു​ങ്ങു​ക​യാ​ണ് യാ​ത്ര​ക്കാ​ർ. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​രും ഇ​ട​നാ​ഴി​യി​ലും ടോ​യ്‌​ല​റ്റ് മു​റി​ക​ളി​ൽ പോ​ലു​മാ​ണ്​ ഇ​ടം ക​ണ്ടെ​ത്തു​ന്ന​ത്.

പി​ന്നീ​ട് എ​ത്തു​ന്ന​ത് ന്യൂ​ഡ​ൽ​ഹി, ബം​ഗ​ളൂ​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളാ​ണ്. ഇ​വ​യി​ലെ തി​ര​ക്കി​ന്റെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്ന ശേ​ഷം എ​ത്തു​ന്ന ട്രെ​യി​നി​ലെ തി​ര​ക്കു​മൂ​ലം ക​യ​റാ​ൻ സാ​ധി​ക്കാ​തെ യാ​ത്ര ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന​ത് കോ​ട്ട​യ​ത്തെ സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്.

കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​മേ​ഖ​ല​യി​ൽ​നി​ന്ന്​ ക​ർ​ണാ​ട​ക​യി​ലെ മെ​ഡി​ക്ക​ൽ-​എ​ൻ​ജി​നീ​യ​റി​ങ്-​ഐ.​ടി ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു പ്ര​ഫ​ഷ​ന​ലു​ക​ളും യാ​ത്ര​ക്കാ​യി കോ​ട്ട​യ​ത്തെ​യാ​ണ്​ ആ​ശ്ര​യി​ക്കു​ന്ന​ത്. ബി​സി​ന​സ്, തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി പേ​രും. സാ​ധാ​ര​ണ​ക്കാ​രാ​യ ബം​ഗ​ളൂ​രു യാ​ത്ര​ക്കാ​ർ​ക്കാ​യി കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ഏ​ക​പ്ര​തി​ദി​ന ട്രെ​യി​ൻ ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്​​പ്ര​സ്​ മാ​ത്ര​മാ​ണ്. ഇ​തി​ൽ റി​സ​ർ​വേ​ഷ​ൻ ല​ഭി​ക്കു​ന്ന​ത് അ​പൂ​ർ​വം ചി​ല​ർ​ക്കു മാ​ത്രം.

തി​ര​ക്കു​കാ​ര​ണം ജ​ന​റ​ൽ കോ​ച്ചി​ൽ ക​യ​റാ​നും നി​വൃ​ത്തി​യി​ല്ല. പി​ന്നീ​ടു​ള്ള മാ​ർ​ഗം ട്രെ​യി​ൻ യാ​ത്ര ഉ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ പ​ണം മു​ട​ക്കി​യു​ള്ള ബ​സ് യാ​ത്ര​യോ അ​ത​ല്ലെ​ങ്കി​ൽ അ​ടു​ത്ത ദി​വ​സം രാ​വി​ലെ 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്​​പ്ര​സി​ൽ യാ​ത്ര ത​ര​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണം.

ഏ​റ്റ​വും തി​ര​ക്കു​ള്ള കോ​ട്ട​യം-​ബം​ഗ​ളൂ​രു റൂ​ട്ടി​ൽ പു​തി​യൊ​രു എ​ക്സ്​​പ്ര​സ് അ​നു​വ​ദി​ച്ചാ​ൽ വ​ള​രെ ലാ​ഭ​ക​ര​മാ​യി സ​ർ​വി​സ് ന​ട​ത്താ​നാ​കും. യാ​ത്ര​ക്കാ​ർ​ക്കും റെ​യി​ൽ​വേ​ക്കും ഒ​രേ​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഈ ​നി​ർ​ദേ​ശം റെ​യി​ൽ​വേ​യു​ടെ അ​വ​ഗ​ണ​ന മൂ​ലം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല.

ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഇ​ന്‍റ​ർ സി​റ്റി എ​ക്സ്​​പ്ര​സ്​ കോ​ട്ട​യ​ത്തേ​ക്ക് നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും റെ​യി​ൽ​വേ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.

ടി​ക്ക​റ്റ് എ​ടു​ത്തു യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ന്യാ​യ​മാ​യ സൗ​ക​ര്യം ല​ഭി​ക്കേ​ണ്ട​ത് കോ​ട്ട​യ​ത്തു​കാ​രു​ടെ ആ​വ​ശ്യ​വും അ​വ​കാ​ശ​വു​മാ​ണെ​ന്ന്​ യാ​ത്ര​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags:    
News Summary - Train Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.