കോട്ടയം: കോടിമതയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന് സാധനങ്ങൾ കവർന്നകേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം ആര്യനാട് കാഞ്ഞിരത്തിൻമൂട് ദ്വാരകയിൽ എം.ആർ. വിനു (39), തൃശൂർ മണലിത്തറ കൈപ്പറമ്പിൽ കെ.പി.പ്രിൻസ് (38) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുൺ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് രാത്രി കോടിമതയിൽ എം.ജി റോഡിരികിൽ നിർത്തിയിട്ടിരുന്ന വെള്ളാറ കൺസ്ട്രക്ഷൻസിെൻറ രണ്ട് ലോറികളിൽനിന്ന് പടുത, സ്പീഡോ മീറ്റർ, ഡ്രൈവർ സീറ്റ് എന്നിവ മോഷ്ടിക്കുകയായിരുന്നു. കോടിമതയിൽ നിർത്തിയിടുന്ന ലോറികളിൽനിന്ന് സീറ്റുകൾ അടക്കമുള്ളവ ഊരിയെടുക്കുന്നതായി നേരത്തേയും പരാതിയുണ്ടായിരുന്നു.
പ്രിൻസിപ്പൽ എസ്.ഐ ടി. ശ്രീജിത്ത്, പ്രബേഷൻ എസ്.ഐ ആഖിൽ ദേവ്, ഗ്രേഡ് എസ്.ഐ നാരായണൻ ഉണ്ണി, എ.എസ്.ഐമാരായ ബിജു കുര്യാക്കോസ്, പി.എൻ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.