ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്​

കോട്ടയം: വടവാതൂർ ജങ്​ഷനിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്​ച രാത്രി 7.30 ഓടെയാണ് അപകടം. കോട്ടയത്തേക്ക് വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും മണർകാട് ഭാഗത്തേക്ക് പോവുകയായിരുന്ന ആക്ടീവ സ്കൂട്ടറുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.

പാമ്പാടി പൊത്തൻപുറം സ്വദേശി ടൈറ്റസ്, വടവാതൂർ ശാന്തിഗ്രാം സ്വദേശി അതുൽ ഷിബു എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ പൾസർ ബൈക്ക് നിയന്ത്രണംവിട്ട് ടൈറ്റസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചുകയറുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നു. തലക്ക് ഗുരുതര പരിക്കേറ്റ് വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Two injured in bike-scooter collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.