കോട്ടയം: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ താലൂക്ക്, വില്ലേജ് തലത്തിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുമെന്ന് വോട്ടർപട്ടിക നിരീക്ഷകൻ കെ. ബിജു. 26, 27 ഡിസംബർ മൂന്ന്, നാല് തീയതികളിൽ വില്ലേജ്, താലൂക്ക്തലത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിനിൽ വോട്ടർ പട്ടികയിൽ പേരുചേർക്കാനും നീക്കം ചെയ്യാനും സൗകര്യമൊരുക്കാനും നിർദേശിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് പുതിയ വോട്ടർ പട്ടിക നിലവിൽവരും. നിലവിൽ ജില്ലയിൽ വോട്ടർ പട്ടികയെക്കുറിച്ച് ലഭിച്ച പരാതികൾ ഡിസംബർ പകുതിയോടെ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023ന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ജില്ലയിൽ വോട്ടർ തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കൽ 57.53 ശതമാനം പൂർത്തിയായതായും തുടർനടപടി വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വൈക്കം നിയോജകമണ്ഡലത്തിലാണ് കൂടുതൽ പേർ ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത്. കുറവ് കോട്ടയം മണ്ഡലത്തിലും.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, കെ.ഐ. കുഞ്ഞച്ചൻ, ജോഷി ഫിലിപ്, ബാബു കപ്പക്കാല, ഡോ. തോമസ് സി. കാപ്പൻ, എസ്. രാജീവ്, ടി.എൻ. ഹരികുമാർ, പി.കെ. രാജൻ, പി.എൻ. അമീർ, ജോജി കെ. തോമസ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ജിയോ ടി. മനോജ്, തഹസിൽദാർമാരായ എസ്.എൻ. അനിൽ കുമാർ, ടി.ഐ. വിജയ സേനൻ, ടി.എൻ. വിജയൻ, കെ.എം. ജോസ്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.