വൈക്കം: തലയാഴം പഞ്ചായത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള അഭിപ്രായഭിന്നത ഭരണത്തെ പ്രതിസന്ധിയിലാക്കുന്നതായി പരാതി.
2021ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങളായി വിജയിച്ച ഒമ്പത്പേരും, കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കാലാവധി ഓരോരുത്തര്‍ക്കും നിശ്ചയിച്ച് തീരുമാനമെടുത്തിരുന്നു. ആദ്യ ഒരുവര്‍ഷം കെ. ബിനിമോനും, ഒന്നരവര്‍ഷം ബി.എല്‍. സെബാസ്റ്റ്യനും, ഒരുവര്‍ഷം ഭൈമി വിജയനും, അവസാന ഒന്നര വര്‍ഷം രമേശ് പി. ദാസിനുമാണ് പ്രസിഡന്റ് സ്ഥാനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭൈമി വിജയന്റെ കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകൊടുക്കാത്തതാണ് പ്രശ്നം. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം പഞ്ചായത്ത് ഭരണത്തിലും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ആരോപണമുണ്ട്. പാര്‍ട്ടിയും, ഭരണകക്ഷിയംഗങ്ങളും ചേര്‍ന്ന് എടുത്ത തീരുമാനം നടപ്പാക്കാന്‍ ഭൈമി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രസിഡന്റ് സ്ഥാനം കാലാവധി സംബന്ധിച്ച് നേരത്തെയെടുത്ത തീരുമാനം നടപ്പാക്കാന്‍ ഭൈമി വിജയന് തയ്യാറാകണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണിയും, തലയാഴം മണ്ഡലം പ്രസിഡന്റ് വി. പോപ്പിയും ഭൈമി വിജയനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭൈമി വിജയന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ഭൈമി വിജയന്റെ നിലപാടിന് ഏതാനും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുള്ളതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.