വൈക്കം: എട്ടാം വർഷവും നോമ്പിന്‍റെ പുണ്യവുമായി അഡ്വ. പി.ആർ പ്രമോദ്. വൈക്കം ബാർ അസോസിയേഷൻ സെക്രട്ടറി കൂടിയായ പ്രമോദ് കഴിഞ്ഞ ഏട്ടുവർഷമായി 30 ദിവസവും റമദാൻ നോമ്പെടുത്ത് വരികയായിരുന്നു.
എന്നാൽ, ഇക്കാര്യം അറിയാവുന്നവർ ചുരുക്കമായിരുന്നു. കഴിഞ്ഞ ദിവസം ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിനിടെ ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ.എം.പി മുരളീധരൻ പ്രമോദ് വർഷങ്ങളായി നോമ്പ് നോൽക്കുന്ന വിവരം അസോസിയേഷൻ അംഗങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയത്.
വൈക്കം ബാർ അസോസിയേഷന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. ഇതിൽ മുഖ്യാതിഥിയായി പങ്കെടുത്ത വൈക്കം ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം താഹാ ബാഖവി കാരക്ക നൽകിയാണ് പ്രമോദ് നോമ്പ് തുറന്നത്. കഴിഞ്ഞ ദിവസം ബാർ അസോസിയേഷൻ ഭാരവാഹികളെ വൈക്കം ടൗൺ ജുമാ മസ്ജിദിലെ നോമ്പ് തുറയിലേക്ക് ഭാരവാഹികൾ ക്ഷണിച്ചു.
ശനിയാഴ്ച അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. എം.പി മുരളീധരനും അഡ്വ.പി.ആർ. പ്രമോദും വൈക്കം ടൗൺ മസ്ജിദിൽ നോമ്പ് തുറക്കാൻ എത്തി. ഇമാമും ഇവർക്കൊപ്പമിരുന്നാണ് ഭക്ഷണം കഴിച്ചത്. ഇത്തവണ എട്ടുവർഷം പൂർത്തീകരിക്കുന്ന പ്രമോദിന്‍റെ നോമ്പ് നോക്കലിന് പൂർണപിന്തുണയുമായി കുടുംബം ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.