വൈക്കം: വീടിന് സമീപത്ത് ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ വേസ്റ്റ് കത്തിച്ചതിൽ പ്രതിഷേധിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട വീട്ടമ്മയെ തലക്കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെച്ചൂർ നഗരിനയിൽ പടിഞ്ഞാറെ അമ്പാട്ടുചിറയിൽ ജോൺസെൻറ ഭാര്യ റാണിയെ (44) ആക്രമിച്ച ആരോമൽ ഭവനിൽ ഭാസിയെയാണ് (48) അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം.
കഴിഞ്ഞ ഞായറാഴ്ച ഭാസിയുടെ വീടിെൻറ വാസ്തുബലിയോട് അനുബന്ധിച്ച് നടന്ന സൽക്കാരത്തിലെ ഭക്ഷണാവശിഷ്ടങ്ങൾ വീടിെൻറ സമീപത്തെ പുരയിടത്തിൽ തള്ളിയത് സംബന്ധിച്ച് റാണി പോസ്റ്റിട്ടിരുന്നു. പിന്നീട് മാലിന്യം ഇയാൾ കത്തിച്ചതിനെ റാണി ചോദ്യംചെയ്തതിൽ പ്രകോപിതനായി വീട്ടുമുറ്റത്ത് കിടന്ന തടിക്കഷണമെടുത്ത് തലക്കടിച്ചതായാണ് പരാതി. ഭാര്യയെ അടിക്കുന്നതുകണ്ട് ഓടിയെത്തിയ ജോൺസണിന്‍റെ കൈക്കും വയറിലും ക്ഷതമേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.