എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ചും കിഫ്ബി പദ്ധതിയിലൂടെയും ഒട്ടേറെ വികസനപ്രവർത്തനങ്ങൾക്ക് വൈക്കം മണ്ഡലം സാക്ഷിയായതായി സി.കെ. ആശ എം.എൽ.എ. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ചുകോടി ചെലവഴിച്ച് മൂത്തേടത്തുകാവ്-തോട്ടുവക്കം റോഡ് 4.2 കിലോമീറ്റർ ദൂരത്തിൽ ഉയർന്ന നിലവാരത്തിൽ നിർമിച്ചു. മൂന്നുകോടി ചെലവിൽ ഉല്ലല-കത്തേടത്ത് കാവുവരെ റോഡ് നിർമിച്ചു. ഭൂരഹിത മത്സ്യ തൊഴിലാളി ഭവനനിർമാണത്തിന് 40 കോടിയുടെ ഭരണാനുമതി.
ഭൂരഹിതർ വൈക്കം താലൂക്ക് ഓഫിസിനു മുന്നിൽ ഒന്നരവർഷം നടത്തിയ ഭൂസമരം അവർക്ക് ഭൂമി അനുവദിപ്പിച്ച് പരിഹരിച്ചു. ഏഷ്യയിലെ ആദ്യത്തെ സോളാർ ബോട്ട് സർവിസ്. വൈക്കം- എറണാകുളം എ.സി ബോട്ട് സർവിസ്, ജല ആംബുലൻസ്, വൈക്കപ്രയാറിൽ മൺപാത്ര തൊഴിലാളികൾക്കായി പൈതൃക ഗ്രാമം. അഗ്നിരക്ഷ സേനക്ക് സ്കൂബ സെറ്റ് ലഭ്യമാക്കി. വിവിധ ഫണ്ടുകൾ ഏകോപിപ്പിച്ച് അമ്മയും കുഞ്ഞും ആശുപത്രി നിർമിച്ചു. വൈക്കം താലൂക്ക് ആശുപത്രിയുടെ ആധുനിക നിർമാണത്തിന് തുടക്കംകുറിച്ചു.
വൈക്കം-വെച്ചൂർ റോഡ് നിർമാണത്തിന് സ്ഥലമെടുപ്പ് ഉൾപ്പെടെ നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ചു. ഉദയനാപുരം, വെച്ചൂർ പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കി.ടൂറിസം വികസന ലക്ഷ്യമിട്ട് പെപ്പർ ടൂറിസം പദ്ധതി. മൂലേക്കടവ്-നേരെ കടവ്, ചെമ്പ്-വാലേൽ, പാലംകാട്ടിക്കുന്ന്- തുരുത്തേൽ പാലം തുടങ്ങിയ പാലങ്ങൾ നിർമിക്കാൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. അക്കരപ്പാടം പാലം നിർമിക്കാൻ ഭൂ ഉടമകളുമായുള്ള തർക്കം പരിഹരിച്ചു. താലൂക്കിലെ ഹൈസ്കൂളുകൾ ഹൈടെക് പഠനകേന്ദ്രമാക്കി. നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. നഗരത്തിൽ ബസ് ബേ നിർമിക്കുകയും ചെയ്തു.
മണ്ഡലത്തിൽ അടിസ്ഥാന വികസനപ്രവർത്തനങ്ങൾ ഇനിയും അകലെയാണെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി എ. സനീഷ് കുമാർ പറഞ്ഞു. പി. കൃഷ്ണപിള്ളയുടെ പേരിൽ വൈക്കത്ത് സർക്കാർ കോളജ് ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനം എം.എൽ.എക്ക് നടപ്പാക്കാൻ സാധിച്ചിട്ടില്ല.
ആലപ്പുഴ-കോട്ടയം ജില്ലകളെ യോജിപ്പിക്കുന്ന നേരെ കടവ്-മാക്കേക്കടവ് പാലം ഒരുവർഷംകൊണ്ട് പണി പൂർത്തീകരികുമെന്ന് പറഞ്ഞിട്ടും നടന്നില്ല. പാലം യാഥാർഥ്യമായിരുന്നെങ്കിൽ യാത്രാദൂരം കുറയുന്നേതാടൊപ്പം വാണിജ്യ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനു വഴിതുറക്കുമായിരുന്നു.
തുറവൂർ-പമ്പ ഹൈവേയിൽ പാലത്തിനായി സ്ഥാപിച്ച ഉപകരണങ്ങൾ വേമ്പനാട്ടുകായലിൽ ഉപ്പുവെള്ളത്തിൽ നശിച്ചുകൊണ്ടിരിക്കുന്നു. വൈക്കം-വെച്ചൂർ റോഡ് ആധുനിക രീതിയിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. എംപ്ലോയ്മെൻറ് ട്രെയ്നിങ് സെൻറർ എങ്ങുമെത്തിയില്ല. കെ.വി കനാൽ വികസനം കടലാസിൽ ഒതുങ്ങി. വാട്ടർ അതോറിറ്റി ടാങ്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. അറ്റകുറ്റപ്പണി നടത്തി പിടിച്ചുനിൽക്കുന്ന അവസ്ഥയാണ്.
കാർഷിക മേഖലയായ വെച്ചൂരിൽ കാർമേഘം ആകാശത്തുകണ്ടാൽ അങ്കലാപ്പിലാകുന്ന കർഷകരാണ് ഭൂരിപക്ഷവും. കാർഷിക നിലങ്ങളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ബണ്ടുകൾ നിർമിക്കാൻ തുടക്കംകുറിക്കാൻ സാധിച്ചിട്ടില്ല. താലൂക്കിലെ തീരദേശ മേഖലയിലെ മത്സ്യെത്താഴിലാളികൾ, മറ്റു പരമ്പരാഗത തൊഴിലാളികൾ തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നടപടി ആലോചിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.