വൈക്കം: വയനാട് ദുരന്തബാധിതർക്കായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 30 വീടുകളുടെ നിർമാണത്തിന് വേണ്ടിയുള്ള ധനശേഖരണാർഥം യൂത്ത് കോൺഗ്രസ് വൈക്കം ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ബൾബ് ചലഞ്ച് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.ഡി. ഉണ്ണി മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. അമൽ ജോൺ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽസലാം റാവുത്തർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി സണ്ണി, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണകുമാർ, ജില്ല ജനറൽ സെക്രട്ടറി വി. അനൂപ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സീതു ശശിധരൻ, കോൺഗ്രസ് നേതാക്കളായ കെ.കെ. സചിവോത്തമൻ, ബി. ചന്ദ്രശേഖരൻ, ഷാജി വല്ലൂത്തറ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.