വാഴൂർ: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസിന് മുമ്പിൽ ഓട്ടോറിക്ഷ കുറുകയിട്ട് ഓട്ടോഡ്രൈവർ. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ദേശീയ പാതയിൽ വാഴൂർ ചെങ്കലിലായിരുന്നു സംഭവം. പൊലീസെത്തി ഓട്ടോഡ്രൈവർ വിഴിക്കിത്തോട് സ്വദേശി വിജീഷിനെ കസ്റ്റഡിയിലെടുത്തു. കമ്പത്തുനിന്ന് കോട്ടയത്തേക്ക് പോയ ബസിന് മുമ്പിൽ ഇൻഡിക്കേറ്റർ ഇട്ട് ഏറേ നേരം റോഡിന് നടുവിലൂടെ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു.
ഹോണടിച്ചിട്ടും കടന്നുപോകാൻ അവസരം കൊടുക്കാതെ ബസിനുമുൻപിൽ ഓട്ടോറിക്ഷ യാത്ര തുടർന്നു. ചെങ്കല്ലിലുളള മിഡാസ് റബ്ബർഫാക്ടറിയുടെ മുൻപിലെത്തിയപ്പോൾ ഓട്ടോറിക്ഷ റോഡിന് നടുവിൽ ബസ്സിന് മുമ്പിലായി വിലങ്ങിയിട്ട് ചീത്തവിളിയുമായി ഓട്ടോഡ്രൈവർ ഇറങ്ങുകയായിരുന്നു. ബസ് കടത്തിവിടാൻ യാത്രക്കാരും ജീവനക്കാരും ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് പൊലീസിനെ അറിയിച്ചത്. അരമണിക്കൂറിലേറെ വൈകിയാണ് ബസ് യാത്ര തുടർന്നത്. ബസ് സൈഡ് നൽകിയില്ലെന്നാരോപിച്ചായിരുന്നു ഇയാൾ പ്രകോപനം സൃഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.