കോട്ടയം: വെള്ളം കയറി നശിച്ച വേളൂർ പാറേച്ചാൽ പാടശേഖരത്തിലെ നെല്ല് താറാവിന് തീറ്റയാകുന്നു. 35 ഏക്കറിൽ കൃഷി ചെയ്ത ഇവിടെ 23 ഏക്കർ നിലത്തെ വിളവെടുപ്പു മാത്രമേ പൂർത്തിയായിരുന്നുള്ളൂ. ബാക്കി പാടശേഖരത്തിലെ നെല്ല് ചെടികൾ മട വീണ് നശിച്ചു. ഇതിനൊപ്പം കൊയ്ത 23 ഏക്കറിലെ നെല്ല് പൂർണമായി സംഭരിക്കാനുമായില്ല.
കൊയ്ത് പാറേച്ചാൽ ബൈപാസിൽ സൂക്ഷിച്ച നെല്ലിൽ 215 ക്വിൻറൽ മില്ലുകാർ ഏെറ്റടുത്തു. അവശേഷിച്ച 100 ക്വിൻറലധികം നെല്ല് റോഡിൽകിടന്ന് വെള്ളം കയറി നശിച്ചു. ഇതാണ് താറാവിന് തീറ്റയാക്കാൻ കർഷകർ ഒരുങ്ങുന്നത്.
മഴ മാറിയതോടെ നശിച്ച നെല്ല് ഉണക്കിയെടുത്ത് താറാവ് തീറ്റയാക്കി നൽകാനാണ് കർഷകർ ഒരുങ്ങുന്നത്. ഇത് ബൈപാസിൽ തെന്നയിട്ട് ഉണക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.