കോട്ടയം: കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിവിവേചനത്തിനെതിരെ നടന്നുവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കൾ വിദ്യാർഥികളെ സന്ദർശിച്ചു. ഉച്ചഭക്ഷണവും വിതരണം ചെയ്തു.
സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സണ്ണി മാത്യു, ജനറൽ സെക്രട്ടറി സുനിൽ ജാഫർ എന്നിവർ സംസാരിച്ചു. ട്രഷറർ നിസാർ അഹമ്മദ്, വൈസ് പ്രസിഡന്റുമാരായ കെ.കെ.എം. സാദിഖ്, പി.എ. നിസാം, സെക്രട്ടറിമാരായ കെ.എച്ച്. ഫൈസൽ, അൻവർ ബാഷ, ജില്ല സമിതി അംഗങ്ങളായ ഉമ്മൻ കുര്യൻ, പി.ജെ. ഷാനവാസ് എന്നിവരും പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.