കോട്ടയം: ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമാണ് ജില്ല പഞ്ചായത്തിൽ. ആര് ജയിച്ചാലും സംവരണമായതിനാൽ അധ്യക്ഷ സ്ഥാനത്തെത്തുന്നത് വനിതയായിരിക്കും. ഏതു മുന്നണിയാലായാലും ഭരണം പങ്കിട്ടെടുക്കേണ്ടിവരുമെന്നതും ഉറപ്പ്. വിജയം അവകാശപ്പെടുന്ന ഇരുമുന്നണികളിലും അധ്യക്ഷരാവാനുള്ളവരുടെ പേരുകൾ സംബന്ധിച്ച് ചർച്ച സജീവമാണ്.
22 ഡിവിഷനുകളുള്ള ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിന് 11 വനിതകളും യു.ഡി.എഫിന് 10 വനിതകളുമാണ് സ്ഥാനാർഥികളായുള്ളത്. ഇവരിൽ മുൻ പ്രസിഡൻറുമാരും ഉണ്ട്.
സി.പി.എം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കുമരകം ഡിവിഷനിൽനിന്നുള്ള കെ.വി. ബിന്ദുവിനെയും പാമ്പാടിയിൽനിന്നുള്ള ഫ്ലോറി മാത്യുവിനെയുമാണ്. ഇതിൽതന്നെ കെ.വി. ബിന്ദുവിനാണ് കൂടുതൽ സാധ്യത. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം, കുമരകം പഞ്ചായത്ത് അംഗം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജനാധിപത്യ മഹിള അസോ. ജില്ല പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
എൽ.ഡി.എഫിെൻറ ഭാഗമായ കേരള കോൺഗ്രസ് േജാസ് വിഭാഗത്തിെൻറ പരിഗണനയിലുള്ളത് മുൻ പ്രസിഡൻറ് നിർമല ജിമ്മിയാണ്. കുറവിലങ്ങാട് ഡിവിഷനിൽനിന്നുള്ള നിർമല ജിമ്മി 2013 മുതൽ 2015 വരെ കാലയളവിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്നു. അന്ന് യു.ഡി.എഫിെൻറ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ ജോസ് വിഭാഗത്തിനൊപ്പം എൽ.ഡി.എഫിലാണ്. കേരള വനിത കോൺഗ്രസ് എം സംസ്ഥാന പ്രസിഡൻറുകൂടിയാണ്. 2000ൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും 2005ലും 2010ലും ജില്ല പഞ്ചായത്ത് അംഗവുമായിരുന്നു.
കോൺഗ്രസിൽ സുധ കുര്യൻ, രാധ വി.നായർ, ബീന ബിനു എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. വാകത്താനം ഡിവിഷനിൽനിന്ന് മൂന്നുതവണ മത്സരിച്ചു ജയിച്ച ആളാണ് സുധ കുര്യൻ. ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറായിരുന്നു. രണ്ടുതവണ ആക്ടിങ് പ്രസിഡൻറ് സ്ഥാനവും വഹിച്ചിട്ടുണ്ട്. പാമ്പാടിയിൽനിന്നുള്ള രാധ വി.നായർ 2010മുതൽ 2013 വരെ പ്രസിഡൻറായിരുന്നു. 2010ൽ കുമരകത്ത് അട്ടിമറി വിജയം നേടിയ ആളാണ് ബീന ബിനു. പരിപ്പ് ഡിവിഷനിൽനിന്ന് ജയിച്ച ബീന രണ്ടുതവണ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായിട്ടുണ്ട്. നിലവിൽ മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
ജോസഫ് വിഭാഗത്തെ പ്രധാന വനിത മേരി സെബാസ്റ്റ്യനാണ്. ഇവരെ തന്നെയാണ് ജോസഫ് വിഭാഗം അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതും. കുറവിലങ്ങാട് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി നിർമല ജിമ്മിയുടെ എതിരാളിയാണ് മേരി സെബാസ്റ്റ്യൻ.
ജോസ്-ജോസഫ് വിഭാഗങ്ങൾ നേർക്കുനേർ മത്സരിക്കുന്ന ഡിവിഷനാണെന്ന പ്രത്യേകതയും കുറവിലങ്ങാടിനുണ്ട്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ജില്ല പഞ്ചായത്ത് അംഗം, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവിഷനിൽനിന്നുള്ള മറിയാമ്മ ജോസഫും പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.