കോട്ടയം: മീനച്ചിലാറിെൻറ തീരത്തെ മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് വിദഗ്ധസമിതി വിവിധ തീരങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. പരാതികളെ തുടർന്ന് ഹരിത ട്രൈബ്യൂണലാണ് അന്വേഷണത്തിന് കലക്ടർ എം. അഞ്ജനയുടെയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈമാസം 29ന് മുമ്പ് ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകണം.
വെള്ളൂപ്പറമ്പ്, പേരൂർ, നീലിമംഗലം, ചുങ്കം, ഇല്ലിക്കൽ, കാഞ്ഞിരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം പരാതിക്കാരിൽ നിന്നും ജനങ്ങളിൽ നിന്നും നദീസംരക്ഷണ സമിതി പ്രവർത്തകരിൽ നിന്നും പരാതികൾ കേട്ടു. മരംമുറിക്കാനുണ്ടായ സാഹചര്യവും പ്രളയ ദുരിതങ്ങളും സംരക്ഷണ സമിതി ഭാരവാഹികൾ വിദഗ്ധ സമിതിക്ക് മുന്നിൽ അവതരിപ്പിച്ചു. അന്യായമായി ഒരു മരംപോലും മുറിച്ചിട്ടില്ലെന്നും ഇവർ അറിയിച്ചു. എന്നാൽ, വെള്ളപ്പൊക്കത്തിന് കാരണം തീരത്തെ മരങ്ങൾ അല്ലെന്നും നദീസംരക്ഷണത്തിെൻറ പേരിൽ അന്യായമായി മരങ്ങൾ മുറിച്ചുമാറ്റുകയായിരുന്നുെവന്നു പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. പ്രളയം മൂലം തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളാണു തീരദേശത്തുള്ളവർ അവതരിപ്പിച്ചത്.
ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, സോഷ്യൽ ഫോറസ്റ്ററി സി.സി.എഫ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ പ്രതിനിധി, ബയോഡൈവേഴ്സിറ്റി ബോർഡ് പ്രതിനിധി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
വെള്ളപ്പൊക്കം നിയന്ത്രണ മുന്നൊരുക്കത്തിെൻറ ഭാഗമായി മീനച്ചിലാറ്റിലേക്ക് വീണുകിടക്കുന്ന മരങ്ങളുടെ കമ്പുകൾ മുറിച്ചതാണ് വിവാദങ്ങൾക്കു തുടക്കംകുറിച്ചത്. ആറ്റിലെയും സമീപ തോടുകളിലെയും ചളിയും എക്കലും നീക്കംചെയ്യുന്ന ജോലികളും ആരംഭിച്ചിരുന്നു. എന്നാൽ, മരങ്ങൾ വെട്ടിമാറ്റിയും ആറിെൻറ ആഴം കൂട്ടിയും പരിസ്ഥിതിക്ക് ദോഷംചെയ്യുന്ന പ്രവൃത്തികളാണ് കരാറുകാരൻ ചെയ്യുന്നതെന്ന് ആരോപിച്ച് കോട്ടയം നേച്വർ സൊസൈറ്റിയാണ് ഹരിത ൈട്രബ്യൂണലിനെ സമീപിച്ചത്. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യുകയും റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കുകയുമായിരുന്നു.
ഹരിത ൈട്രബ്യൂണലിന് ചൊവ്വാഴ്ച റിപ്പോർട്ട് നൽകും –മന്ത്രി
കോട്ടയം: മീനച്ചിലാറിെൻറ തീരത്തെ മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ചൊവ്വാഴ്ച ഹരിത ൈട്രബ്യൂണലിന് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആറിെൻറ സ്വാഭാവിക ഒഴുക്കിന് തടസ്സമായ തടിയും ചില്ലകളും ചളിയുമാണ് നീക്കം ചെയ്തത്. ഇത് നീക്കേണ്ടത് അനിവാര്യമായതിനാൽ ട്രൈബ്യൂണലിൽനിന്ന് അനുകൂല ഉത്തരവാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കോട്ടയം പ്രസ്ക്ലബ്ബിെൻറ 'മുഖാമുഖ'ത്തിൽപറഞ്ഞു.
മീനച്ചിലാറിെൻറ ചുങ്കം മുതൽ കാഞ്ഞിരം വരെ ഭാഗത്തെ ആഴം കൂട്ടലിെൻറ ഭാഗമായി തീരത്തെ മരങ്ങൾ മുറിച്ചുനീക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ ഹരിത ൈട്രബ്യൂണലിന് പരാതി നൽകിയിരുന്നു.
നദികളെ കുറിച്ച് വിശദമായ പഠനം
സംസ്ഥാനത്തെ നദികളെ കുറിച്ച് വിശദമായ പഠനം നടത്താൻ ജലവിഭവ വകുപ്പ് ആഗ്രഹിക്കുന്നുണ്ട്. അത് ഏത് വിധത്തിൽ വേണമെന്നത് വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. നദികളുടെ ജലനിർഗമന സംരക്ഷണമായിരിക്കും പഠനത്തിെൻറ കാതൽ. മീനച്ചിൽ നദീതട പദ്ധതി നടപ്പാക്കും. പഴയ പഠനറിപ്പോർട്ട് പ്രകാരം വേണോ അതോ പുതിയ സമിതിയെ നിയോഗിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. പദ്ധതി നടപ്പാക്കേണ്ടത് മീനച്ചിലാറിെൻറ നിലനിൽപ്പിന് അനിവാര്യമാണ്. കുട്ടനാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശക്തമായി ഇടപെടുന്നുണ്ട്. സ്പിൽവേയിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ഭാഗത്ത് എക്കൽ നീക്കം ചെയ്യണം.
വാട്ടർഅതോറിറ്റി നവീകരണത്തിന് തുടക്കം കുറിച്ചു. സമയലാഭവും കാര്യശേഷിയും വർധിപ്പിക്കുന്നതിനാണ് മുൻതൂക്കം. പൈപ്പിടാൻ റോഡ് പൊളിക്കുന്ന പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.