എൽ.എസ്.എസ് വിജയികൾക്ക് ലാപ്ടോപ് വിതരണം

പേരാമ്പ്ര: ചെറുവണ്ണൂർ നോർത്ത് മാപ്പിള എൽ.പി സ്കൂൾ എൽ.എസ്.എസ് വിജയികൾക്ക് മാനേജ്മെന്റ് ഏർപ്പെടുത്തിയ ലാപ്ടോപ് മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണം ചെയ്തു. എ.കെ. സന്തോഷ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു, ബ്ലോക്ക്‌ മെംബർ കെ. അജിത, വാർഡ് മെംബർ ശ്രീഷ ഗണേഷ്, മേലാടി ഉപജില്ല എ.ഇ.ഒ ഗോവിന്ദൻ, പ്രധാനാധ്യാപിക ടി.വി. ബീന, തറമ്മൽ ഹമീദ്, എൻ. അഹമ്മദ്, എസ്.ബി. ഷബിൻ, ഷിജി എന്നിവർ സംസാരിച്ചു. എം.കെ. ഇബ്രാഹീം സ്വാഗതവും തറമ്മൽ അഷറഫ് നന്ദിയും പറഞ്ഞു. Photo:ചെറുവണ്ണൂർ നോർത്ത് മാപ്പിള എൽ.പി സ്കൂൾ എൽ.എസ്.എസ് വിജയികൾക്ക് ഏർപ്പെടുത്തിയ ലാപ്ടോപ് മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.