അശ്വന്തിന്റെ വീട് വനംമന്ത്രിയും എം.പിയും സന്ദർശിച്ചു

ബാലുശ്ശേരി: പുറക്കാട്ടിരി ബൈക്കപകടത്തിൽ മരിച്ച പൊന്നരംതെരു താളിക്കണ്ടി അശ്വന്തിന്റെ വീട് വനംമന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി എന്നിവർ സന്ദർശിച്ചു. പി. സുധാകരൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, വി.സി. വിജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച പുറക്കാട്ടിരി പഴയ പാലത്തിൽ കാറിനെ മറികടന്ന് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിനിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് ജിതിൻ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.