'വിദഗ്ധ പരിശോധന നടത്തണം'

കോഴിക്കോട്: കൂളിമാട് കടവ് പാലം നിർമാണത്തിനിടെ മൂന്ന് ബീമുകൾ തകരാനിടയായ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ. ഷഹിൻ ആവശ്യപ്പെട്ടു. നിർമാണത്തിലെ അപാകതകൾ പരിഹരിക്കുന്നതുവരെ യൂത്ത് കോൺഗ്രസ് സമരരംഗത്ത് ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ വിദഗ്ധപരിശോധന അനിവാര്യമാണ്. പാലം പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.