ചെറുപുഴയിലെ മാലിന്യപ്രശ്നം ഉടൻ പരിഹരിക്കണം -സി.പി.എം

ഫറോക്ക്: ചെറുപുഴ മലിനമായതിനെ തുടർന്നുള്ള ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് സി.പി.എം അരീക്കാട്, നല്ലളം, കൊളത്തറ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലൂടെ മലിനജലം പ്രവഹിക്കുന്നതും ഇതു പുഴയിലെത്തി ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതിനുമുള്ള യഥാർഥ കാരണം കണ്ടെത്തി ബന്ധപ്പെട്ടവർ ശാശ്വത പരിഹാരം കാണണം. മാലിന്യനിക്ഷേപ കേന്ദ്രത്തിൽനിന്ന് മലിനജലം ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത് അടിയന്തരമായി തടയണം. കാലവർഷം കണക്കിലെടുത്ത് വിഷയത്തിൽ എല്ലാവിഭാഗങ്ങളും അതിജാഗ്രത പുലർത്തേണ്ടതായിരുന്നു. ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. പുഴയിലെ വെള്ളം വിശദ പരിശോധന നടത്തി ജനങ്ങളെ വിവരങ്ങൾ ബോധ്യപ്പെടുത്തി ആശങ്കകൾ അകറ്റണമെന്നും ലോക്കൽ കമ്മിറ്റികൾ സംയുക്ത വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.