കോഴിക്കോട്: ഗൃഹനാഥന്റെ മരണത്തെ തുടർന്ന് കടക്കെണിയിലായ കുടുംബത്തിന് നാടിന്റെ സ്നേഹസാന്ത്വനം. മെഡിക്കൽ കോളജ് ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവറായിരുന്ന കാളാണ്ടിയിൽ വിജീഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനാണ് ഒരു നാട് കൈകോർത്തത്. കഴിഞ്ഞ മാസം അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് വിജീഷ് മരിച്ചത്. ഇതോടെ ഭാര്യയും അമ്മയും മൂന്നു കുട്ടികളുമുൾപ്പെടുന്ന കുടുംബത്തിന്റെ താങ്ങാണ് നഷ്ടമായത്. പാലക്കോട്ട് വയലിന് സമീപം വള്ളിയക്കാട്ടിലുള്ള ചോർന്നൊലിക്കുന്ന വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഇതിന് 13 ലക്ഷം ബാങ്കിൽ നിന്ന് കടമെടുത്തിരുന്നു. കോവിഡ് കാലത്ത് തിരിച്ചടക്കാൻ കഴിയാത്തതിനാൽ അത് 16 ലക്ഷത്തോളമായി. ഇതിന്റെ ജപ്തി ഭീഷണിയും നിലവിലുണ്ട്. മൂത്തമകൾ സ്വകാര്യ ലാബിൽ ജോലി ചെയ്തുകിട്ടുന്ന തുച്ഛ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു കൂടുന്നത്. കുടുംബത്തെ സഹായിക്കാനായി കൗൺസിലർ എം.പി. ഹമീദ് ചെയർമാനും പ്രേമൻ വട്ടോളി കൺവീനറും എൻ. ശിവദാസൻ ട്രഷററുമായി കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു. സംഭാവനകൾ പഞ്ചാബ് നാഷനൽ ബാങ്കിൽ 4909000100036457എന്ന അക്കൗണ്ട് നമ്പറിൽ അയക്കണം. ഐ.എഫ്.എസ്. സി. നമ്പർ : PUNB 04909000. ഫോൺ: 9400 667106.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.