സംരംഭകത്വ മീറ്റ് ശിൽപശാല

നടുവണ്ണൂർ: ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'എന്റെ സംരംഭം എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യവകുപ്പും സംയുക്തമായി ചേർന്ന് സംരംഭങ്ങളെ കുറിച്ചറിയാനും മാർഗനിർദേശങ്ങൾക്കുമായി ഗ്രൂപ്പുകൾ, വ്യക്തികൾ എന്നിവർക്കായി ശില്പശാല മേയ് 24 രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഭിന്നശേഷി നടുവണ്ണൂർ മേഖല കൺവെൻഷൻ നടുവണ്ണൂർ: ഭിന്നശേഷി ക്ഷേമ ഫെഡറേഷൻ നടുവണ്ണൂർ മേഖല കൺവെൻഷൻ നടുവണ്ണൂർ നൂറുൽ ഹുദ മദ്റസയിൽ നടന്നു. നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ എടക്കോട്ട് സ്വാഗതം പറഞ്ഞു. എസ്.ബി. സതീഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അശോകൻ, എ.എം. ഗംഗാധരൻ, സോമൻ എന്നിവർ സംസാരിച്ചു. അച്യുതൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.