ലാപ്ടോപ് വിതരണം

കോഴിക്കോട്: കോർപറേഷൻ 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് വിതരണോദ്ഘാടനം നിർവഹിച്ചു. 118 വിദ്യാർഥികൾക്കാണ് ലാപ്ടോപ് നൽകുന്നത്. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഒ.പി. ഷിജിന അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി.സി. രാജൻ, പി.കെ. നാസർ, ഫിഷറീസ് വർക്കിങ് ഗ്രൂപ് ചെയർപേഴ്സൻ പണ്ടാരത്തിൽ പ്രസീന എന്നിവർ സംസാരിച്ചു. കൗൺസിലർ തൊട്ടുങ്ങൽ രജനി സ്വാഗതവും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ സുനീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.