വീരേന്ദ്രകുമാർ വേറിട്ട അടയാളപ്പെടുത്തലിന്​ ഉടമ- മന്ത്രി അഹമ്മദ്​ ദേവർകോവിൽ

കോഴിക്കോട്​: എം.പി. വീരേന്ദ്രകുമാർ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച്​ നടത്തിയ സ്മൃതിസംഗമം മന്ത്രി അഹമ്മദ്​ ദേവർകോവിൽ ഉദ്​ഘാടനം ചെയ്തു. പ്രവർത്തന മണ്ഡലങ്ങളിലെല്ലാം വേറിട്ട അടയാളപ്പെടുത്തലിന്​ ഉടമയായിരുന്നു വീരേന്ദ്രകുമാറെന്ന്​ മന്ത്രി പറഞ്ഞു. ഛായാചിത്രം മന്ത്രി അനാച്ഛാദനം ചെയ്തു. സ്മരണീയമായി ജീവിച്ച വീരേന്ദ്രകുമാറിനെപ്പോലുള്ളവർക്ക്​ സ്മാരകത്തിന്‍റെ ആവശ്യമില്ലെന്ന്​ അനുസ്മരണപ്രഭാഷണം നടത്തിയ എം.പി അബ്​ദുസമദ്​ സമദാനി എം.പി പറഞ്ഞു. വർഗീയതക്കെതിരെ, മതേതരത്വത്തിന്​ വേണ്ടി ​വീരേ​ന്ദ്രകുമാർ പൊരുതിയെന്നും സമദാനി പറഞ്ഞു. മനയത്ത്​ ചന്ദ്രൻ അധ്യക്ഷനായിരുന്നു. സ്മൃതി വൃക്ഷത്തൈ ഉദ്​ഘാടനം ജില്ല പഞ്ചായത്ത്​ ​​വൈസ്​ പ്രസിഡന്റ്​ എം.പി ശിവാനന്ദൻ നിർവഹിച്ചു. സി.പി.​എം ജില്ല സെക്രട്ടറി പി. മോഹനൻ, സി.കെ പത്മനാഭൻ, സുഭാഷ്​ ചന്ദ്രൻ, വി. കുഞ്ഞാലി എന്നിവർ സംസാരിച്ചു. എൻ.സി. മോയിൻകുട്ടി സ്വാഗതവും ഭാസ്കരൻ കൊഴുക്കല്ലൂർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.