കൊയിലാണ്ടി: നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ മത്സ്യം സഹിതം പിടിച്ചെടുത്തു. മത്സ്യബന്ധന നിയന്ത്രണനിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബേപ്പൂരിൽനിന്നുള്ള ‘മഹിദ’ ബോട്ടും ചോമ്പലയിൽനിന്നുള്ള ‘അസർ’ ബോട്ടുമാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും വടകര കോസ്റ്റൽ പൊലീസും ചേർന്ന് പിടിച്ചെടുത്തത്. ഒപ്പം, 1000 കിലോയോളം ചെറുമത്സ്യങ്ങളും പിടികൂടി.
ചെറുവിഭാഗ മത്സ്യബന്ധനം മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നതിന് പ്രധാന കാരണമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ മത്സ്യബന്ധനരീതീ മാറിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അസി. ഡയറക്ടർ സുനീർ അറിയിച്ചു.
ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർ രാജൻ, സി.പി.ഒ ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ വിഘ്നേഷ്, താജുദ്ദീൻ എന്നിവരും വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പി.കെ.സി. മിഥുൻ, റെസ്ക്യൂ ഗാർഡുമാരായ വിഷ്ണു, പി.എസ്. ശരത്, വി.കെ. അഭിലാഷ് എന്നിവരും ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.