കാ​ട്ടു​പ​ന്നി നാ​യാ​ട്ട് നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്ന് ഡി.​എ​ഫ്.​ഒ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

തി​രു​വ​മ്പാ​ടി: വി​വാ​ദ​മാ​യ പു​ന്ന​ക്ക​ൽ വ​ഴി​ക്ക​ട​വി​ലെ കാ​ട്ടു​പ​ന്നി നാ​യാ​ട്ട് നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്ന് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ആ​റ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ന്ന​തി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. വെ​ടി​വെ​ച്ച് കൊ​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഭ​ക്ഷ​ണ വി​ഭ​വ​മാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ല. കാ​ട്ടു​പ​ന്നി​ക​ളെ സം​സ്ക​രി​ച്ച കു​ഴി​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജ​ഡങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ​നം​വ​കു​പ്പ് ഫ്ലൈ​യി​ങ് സ്ക്വാ​ഡ് ഡി.​എ​ഫ്.​ഒ വി.​പി. ജ​യ​പ്ര​കാ​ശ് വ്യാ​ഴാ​ഴ്ച ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കു​ന്ന കാ​ര്യം റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പു​ന്ന​ക്ക​ൽ വ​ഴി​ക്ക​ട​വി​ൽ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ നി​ർ​ദേശം ന​ൽ​കി​യ​ത് താ​നാ​ണെ​ന്ന് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ന്ദു ജോ​ൺ​സ​ൺ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കാ​ട്ടു​പ​ന്നി നാ​യാ​ട്ട് സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത് 'മാ​ധ്യ​മം' ആ​ണ് ആ​ദ്യം വാ​ർ​ത്ത പ്ര​സി​ദ്ധീക​രി​ച്ച​ത്.

Tags:    
News Summary - DFO investigates wild boar hunting as illegal Port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.