പുരസ്‌കാരം കൈമാറി

കടമേരി: പുതിയ കാവ്യഭാഷ ചമക്കുന്നതില്‍ കവികള്‍ വിജയിക്കണമെന്ന് കവി പി.പി ശ്രീധരനുണ്ണി പറഞ്ഞു. കാവ്യഭാഷ പ്രധാനമാണെന്നും അത് ഉണ്ടാക്കുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. അരൂര്‍ പത്മനാഭന്‍ സ്മാരക ട്രസ്റ്റ് കവികള്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മധു ആലപ്പടമ്പിന് നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'രാത്രി വണ്ടി' എന്ന കവിതസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പ്രമോദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ അനൂപ് അനന്തന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വി.എം ചന്ദ്രന്‍, കൂടത്താങ്കണ്ടി സുരേഷ്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, കെ.ടി. അബ്ദുറഹിമാന്‍, കെ.കെ നാരായണന്‍, ടി.കെ. രാജന്‍, മരക്കാട്ടാരി ദാമോദരന്‍, എം. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പടം- അരൂര്‍ പത്മനാഭന്‍ പുരസ്‌കാരം കവി മധു ആലപ്പടമ്പിന് പി.പി. ശ്രീധരനുണ്ണി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.