വടകരയിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി

വടകര: സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമതാ പരിശോധന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. വടകര ആർ.ടി.ഒയുടെ നേതൃത്വത്തിൽ സിദ്ധാശ്രമത്തിന്റെ പരിസരത്തുവെച്ചാണ് പരിശോധന നടക്കുന്നത്. ശനിയാഴ്ച നടത്തിയ പരിശോധനയിൽ 104 വാഹനങ്ങൾ പങ്കെടുത്തു. 26 സ്കൂൾ വാഹനത്തിന് ചെക്ക്ഡ് സ്ലിപ്പ് വിതരണം ചെയ്തു. യാന്ത്രിക ക്ഷമത, ബ്രേക്ക് സംവിധാനം, തീ കെടുത്താനുള്ള സൗകര്യം, സീറ്റിങ്, ജി.പി.എസ്, വേഗത നിയന്ത്രണ സംവിധാനം തുടങ്ങിയവ പരിശോധനക്ക് വിധേയമാക്കി. പരിശോധയിൽ കണ്ടെത്തിയ വിവിധ പോരായ്മകളുള്ളതും ജി.പി.എസ് സംവിധാനം ഇല്ലാത്തതുമായ വാഹനങ്ങൾ ഈ മാസം 31 ന് മുമ്പ് വീണ്ടും പരിശോധനക്ക് ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി. 30ന് വീണ്ടും ക്യാമ്പ് നടത്തും. ഡ്രൈവർമാർക്കായി ബോധവത്കരണ ക്ലാസ് നടത്തി. ജൂൺ ഒന്നിന് മുമ്പ് പരിശോധനക്ക് ഹാജരാവാത്ത സ്കൂൾ വാഹനങ്ങൾ സർവിസ് നടത്താൻ അനുവദിക്കില്ലെന്ന് വടകര ആർ.ടി.ഒ അറിയിച്ചു. വടകര ആർ.ടി.ഒ സി.വി.എം ഷെരിഫ്, ജോയിന്റ് ആർ.ടി.ഒ പി.എൻ. ശിവൻ, എം.വി.ഐ മാരായ പി. പ്രകാശൻ, ജോർജ് തോമസ്, എ.എം.വി.ഐമാരായ വി.പി ശ്രീജേഷ്, ഇ. കെ അജീഷ്, വിവേക് രാജ്, ജി. അർജുൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. ചിത്രം വടകര ആർ.ടി.ഒ സി.വി.എം ഷെരിഫിന്റെ നേതൃത്വത്തിൽ വാഹനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധന നടത്തുന്നു saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.