ജീവകാരുണ്യം യു ഡി എഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്ര: കെ മുരളീധരൻ എം പി

ജീവകാരുണ്യം യു.ഡി.എഫ് രാഷ്ട്രീയത്തിന്റെ മുഖമുദ്ര -കെ. മുരളീധരൻ എം.പി മേപ്പയൂർ: മതനിരപേക്ഷതയിലും മനുഷ്യസ്നേഹത്തിലും ഊന്നിയ ജീവകാരുണ്യ പ്രവർത്തനം യു.ഡി.എഫ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയാണെന്ന് കെ. മുരളീധരൻ എം.പി. അരിക്കുളം കാരയാട് തറമ്മലങ്ങാടിയിൽ വി.പി. സുബ്രഹ്മണ്യനും കുടുംബത്തിനും യു.ഡി.എഫ് നിർമിച്ചുനൽകിയ സ്നേഹഭവനത്തിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭവനനിർമാണ കമ്മിറ്റി ചെയർമാൻ ടി. മുത്തു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.കെ.എ. ലത്തീഫ്, ഇ. അശോകൻ, കെ.പി. വേണുഗോപാലൻ, സി. രാമദാസ്, ഇ.കെ. അഹമ്മദ് മൗലവി, അമ്മദ് പൊയിലങ്ങൽ, എൻ.കെ. അഷ്റഫ്, കെ. അഷ്റഫ്, സി. മോഹൻദാസ്, കെ.കെ. കോയക്കുട്ടി, കെ.വി. ബാലൻ, പപ്പൻ പുതിയേടത്ത്, കെ.കെ. മനാഫ്, പി. ശുഹൈബ്, ടി. സിറാജ്, അനസ് കാരയാട്, സൗദ കുറ്റിക്കണ്ടി, അൻസിന കുഴിച്ചാലിൽ എന്നിവർ സംസാരിച്ചു. Photo: തറമ്മലങ്ങാടി വി.പി. സുബ്രഹ്മണ്യനും കുടുംബത്തിനും യു.ഡി.എഫ് കമ്മിറ്റി നിർമിച്ചുനൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ കെ. മുരളീധരൻ എം.പി കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.