കോഴിക്കോട്: സൈലം അവാർഡ്‌സിന്റെ മൂന്നാമത്തെ എഡിഷൻ കുട്ടികളുടെ പങ്കാളിത്തംകൊണ്ട് അമ്പരപ്പിക്കുന്ന അനുഭവമായി. കോഴിക്കോട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻററിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു. കേരളത്തിലെ ഏറ്റവും വലിയ സ്റ്റുഡൻറ്സ് അവാർഡ് പ്രോഗ്രാമായി അക്ഷരാർഥത്തിൽ സൈലം അവാർഡ് ദാന ചടങ്ങ് മാറി. എയിംസിൽനിന്നും ഐ.ഐ.ടികളിൽനിന്നും എൻ.ഐ.ടികളിൽനിന്നും രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുമായി 2476 ഡോക്ടർമാരും എൻജിനീയർമാരുമാണ് അവാർഡ് വാങ്ങാൻ കോഴിക്കോട്ട് എത്തിയത്.
സി.എയും എ.സി.സി.എ യുമെല്ലാം ഗ്ലോബൽ റാങ്കുകളാൽ സമ്പന്നമാക്കിയ സൈലം കോമേഴ്സ് വിദ്യാർഥികളും വേദിയിലെത്തി. സൈലം സി.ഇ.ഒ ഡോ.എസ്. അനന്തു, സൈലം ഡയറക്ടർമാരായ ലിജീഷ്‌കുമാർ, വിനേഷ്‌കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഡ് - ടെക് കമ്പനികളിലൊന്നായ സൈലം അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ മൂന്ന് ബാച്ചുകൾ സൈലത്തിൽനിന്നും വലിയ നേട്ടങ്ങൾ നേടി ഇറങ്ങിപ്പോയി. അവരുടെ വിജയം കൊണ്ടാടാനാണ് സൈലം അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക് സൂര്യ, ഹനാൻ ഷാ, ഹാഷിർ ആൻഡ് ടീം, ഫെജോ, വേടൻ എന്നിവർ ചടങ്ങിനെത്തി.
NEET / JEE കോച്ചിങ് കൂടാതെ PSC, SSC, BANKING, RAILWAY കോച്ചിങ്ങുകളും CA, ACCA, CMA തുടങ്ങിയ കോമേഴ്‌സ് പ്രീമിയം ക്ലാസുകളും സൈലം നൽകിവരുന്നു. സൈലം ആപ് വഴി അഞ്ചു ലക്ഷം വിദ്യാർഥികളും ഓഫ്‌ലൈനായി 30,000 വിദ്യാർഥികളും 25 സെൻററുകളിലായി പരിശീലനം തുടരുന്നു. തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം സൈലത്തിന് കാമ്പസുകളും സ്കൂളുകളുമുണ്ട്. ഫൗണ്ടേഷൻ പ്രോഗ്രാം, സൈലം സ്‌കൂൾ തുടങ്ങിയ ഇനിഷ്യേറ്റിവുകൾ കൂടാതെ, കേരളത്തിലുടനീളം ട്യൂഷൻ സെൻററുകളും, നാൽപതിൽപരം യൂട്യൂബ് ചാനലുകളിലൂടെ 90 ലക്ഷത്തോളം വിദ്യാർഥികളും സൈലത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നു.
NEET 2025 എഴുതുന്നവർക്കുള്ള ക്രാഷ് കോഴ്‌സ് അഡ്‌മിഷനും, ആറു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള 2025 - 26 അധ്യയന വർഷത്തേക്കുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ അഡ്‌മിഷനും, അടുത്ത വർഷത്തേക്കുള്ള NEET - JEE റിപ്പീറ്റർ ബാച്ചുകളിലേക്കുള്ള അഡ്‌മിഷനും സൈലത്തിൽ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 6009 100 300-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.