പ​ന്നി​ക്കോ​ട്ടൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് നി​ർ​മ്മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ രൂ​പ​രേ​ഖ

പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരും

ന​രി​ക്കു​നി: നി​ര​വ​ധി രോ​ഗി​ക​ൾ ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്ക് ആ​ശ്ര​യി​ക്കു​ന്ന ന​രി​ക്കു​നി​യി​ലെ പ​ന്നി​ക്കോ​ട്ടൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം ഉ​യ​രും. ഇ​തി​നാ​യു​ള്ള ടെ​ൻ​ഡ​ർ ന​ട​ത്തി​യി​ട്ടു​ണ്ട്.

മ​ണ്ഡ​ല​ത്തി​ന്റെ ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കി​ട​ത്തി​ച്ചി​കി​ത്സ സൗ​ക​ര്യ​മു​ള്ള ഏ​ക സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യാ​ണി​ത്. ന​രി​ക്കു​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 25 സെ​ന്റ് സ്ഥ​ല​ത്താ​ണ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ആ​ശു​പ​ത്രി​യു​ടെ പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​ള്ള പു​തി​യ കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഒ​രു സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റും, ര​ണ്ട് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​മാ​രും, തെ​റാ​പ്പി​സ്റ്റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​യി​രു​ന്നു.

എം.​കെ. മു​നീ​ർ എം.​എ​ൽ.​എ​യു​ടെ പ​രി​ശ്ര​മ​ഫ​ല​മാ​യാ​ണ് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യ​ത്.

തു​ട​ർ​ന്ന് എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ഒ​ന്ന​ര​ക്കോ​ടി രൂ​പ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​യു​ഷ് മി​ഷ​ൻ വ​ഴി​യും ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് എം.​കെ.​മു​നീ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. കൂ​ടാ​തെ ആ​ശു​പ​ത്രി​യു​ടെ കി​ട​ത്തി​ച്ചി​കി​ത്സ​ക്കു​ള്ള ബെ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​മ​ർ​പ്പി​ച്ച അ​പ്ഗ്ര​ഡേ​ഷ​ൻ പ്രൊ​പ്പോ​സ​ൽ സ​ർ​ക്കാ​റി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ നി​ന്നും ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം വാ​ട​ക​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റു​ക​യും പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി ത​യാ​റാ​ക്കി ന​ൽ​കു​ക​യും ചെ​യ്ത​താ​യി ന​രി​ക്കു​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജൗ​ഹ​ർ പൂ​മം​ഗ​ലം പ​റ​ഞ്ഞു.

കെ​ട്ടി​ട നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും പ​ന്നി​ക്കോ​ട്ടൂ​രി​ലെ ഗ​വ. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച് വേ​ഗ​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും.

Tags:    
News Summary - Pannikottur Government Ayurvedic hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.