കോഴിക്കോട്: കോഴിക്കോട്ടുകാർക്ക് ക്രിമസ്മസ് സമ്മാനമായി പന്തീരാങ്കാവ് പാലാഴി റോഡ് ജങ്ഷനിൽ നിർമാണം പൂർത്തിയായ മേൽപാലം ഗതാഗതം യാഥാർഥ്യമാവും.
ഇതോടെ ദേശീയപാതയിലെ ഏറ്റവും തിരക്കുപിടിച്ച ബൈപാസിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവും. പാലം തുറക്കുന്നതോടെ കിലോമീറ്ററുകൾ നീളുന്ന ഗതാഗതസ്തംഭനം ഒഴിവാകുമമെന്ന എന്ന ആശ്വാസത്തിലാണ് യാത്രക്കാർ.
പന്തീരാങ്കാവ് പാലാഴി റോഡ് ജങ്ഷനിൽ നിർമാണം പൂർത്തിയായ മേൽപാലം തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു.
ക്രിസ്മസിന് മുമ്പായി മേൽപാലം തുറന്നുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. 690 മീറ്റർ നീളത്തിലാണ് മേൽപാലം പണിതത്. ഇരുവശത്തുമായി രണ്ടു മേൽപാലങ്ങളാണ് നിർമാണം പൂർത്തീകരിച്ചത്. ദേശീയപാത-66ലെ ഏറ്റവും തിരക്കുപിടിച്ച ഭാഗമാണ് രാമനാട്ടുകര-വെങ്ങളം ബൈപാസിലെ പന്തീരാങ്കാവ് ഭാഗത്ത് ഷോപ്പിങ്മാൾ, സൈബർപാർക്ക് എന്നിവയുള്ളതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഏറ്റെടുക്കാൻ ഭൂമി കിട്ടാനില്ലാത്ത അവസ്ഥയിൽ വൻ വില കൊടുത്താണ് സർക്കാർ സ്ഥലം ഏറ്റെടുത്തത്.
ജില്ലയിൽ മാത്രം 415 കോടിയാണ് ഇതിനായി സംസ്ഥാന സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി പറഞ്ഞു. രാമനാട്ടുകര-വെങ്ങളം ബൈപാസ് പൂർണതോതിൽ അടുത്ത മഴക്കാലത്തിനു മുമ്പ്, വിഷു സമ്മാനമായി നാടിന് സമർപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.