'വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണം'

നാദാപുരം: കുറ്റ്യാടി സിറാജുൽ ഹുദാ എജുക്കേഷനൽ കോംപ്ലക്സിന്റെ കീഴിൽ പാറക്കടവിൽ പ്രവർത്തിച്ചുവരുന്ന ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠനാരംഭം നടത്തി. പ്രീ പ്രൈമറി ക്ലാസുകളിൽ പുതുതായി അഡ്മിഷൻ നേടിയ അറുനൂറിലധികം വിദ്യാർഥികൾക്ക് സിറാജുൽ ഹുദാ സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി ആദ്യാക്ഷരം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഹുസൈൻ തങ്ങൾ പ്രാർഥന നിർവഹിച്ചു. സിറാജുൽ ഹുദാ അക്കാദമിക് ഡയറക്ടർ മുഹമ്മദ്‌ അസ്ഹരി പേരോട്, മാനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, ഡോ. എ.പി. മഹമൂദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മൂസ പാനോളി സ്വാഗതവും അബ്ദുറഹീം സഖാഫി നന്ദിയും പറഞ്ഞു. പടം: CL Kz Ndm 2: പാറക്കടവിൽ പ്രവർത്തിച്ചുവരുന്ന ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠനാരംഭം പേരോട് അബ്ദുറഹിമാൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.